ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയം: വി.ഡി സതീശൻ

തിരുവനന്തപുരം: ഭയമുള്ളതു കൊണ്ടാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കടത്തിന്റേയും സാമ്പത്തിക അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളുടേയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ന്യായീകരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കിടന്നയാളാണ് എം. ശിവശങ്കർ. ഇയാൾക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തൽ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണയ്ക്കുന്നുവെങ്കിൽ മുഖ്യമന്ത്രിക്ക് ഭയക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുസ്തകം എഴുതാൻ ശിവശങ്കറിന് സർക്കാർ അനുമതി നൽകിയിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് പ്രത്യേക തരം പക ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കർ വെളിപ്പെടുത്തിയാൽ പൊള്ളലേക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും. ഈ ഭയമാണ് ശിവശങ്കറിനെ അന്ധമായി പിന്തുണയ്ക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത് – വി.ഡി സതീശൻ വ്യക്തമാക്കി.

Related posts

Leave a Comment