Connect with us
48 birthday
top banner (1)

Featured

മുഖ്യമന്ത്രിയും പരിവാരങ്ങളും യുഎസിൽ, ഉല്ലാസ പരിപാടികൾക്ക് ഇന്നു തുടക്കം,

Avatar

Published

on

ന്യൂയോർക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി വിജയൻ, ഭാര്യ കമല വിജയൻ, സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാല​ഗോപാൽ തുടങ്ങിയവർ അമേരിക്കയിലെത്തി. നോർക്ക ചെയർമാൻ പി. ശ്രീരാമകൃഷ്ണനും സംഘവും നേരത്തേയെത്തിയിരുന്നു. ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും എത്തിയിട്ടുണ്ട്.

ന്യൂയോർക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) ജോൺ എഫ് കെന്നഡി എയർപോർട്ടിൽ സംഘം എത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓർഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മൻമധൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുട‍ർന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.

Advertisement
inner ad

മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ താരനിശ മോഡലിൽ സ്പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് മുതൽ സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂർത്ത് വരെ വിവാദങ്ങൾ കത്തി നിൽക്കെയാണ് സംഘത്തിന്റെ യാത്ര. ഇന്ന് തുടങ്ങി 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലേക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിനാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്ക്വയറിലെ പൊതു സമ്മേളനവും.

വേൾഡ് ട്രേഡ് സെന്റർ ആക്രമണ സ്മാരകം, യു.എൻ ആസ്ഥാന സന്ദർശനം എന്നിവയും പട്ടികയിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഡിന്നറിന് എത്ര പേർ കാർഡ് എടുത്തു എന്നടതക്കമുള്ള വിവരങ്ങൾ സംഘാടക സമിതി പുറത്തുപറഞ്ഞിട്ടില്ല. പണം നൽകിയുള്ള താരിഫ് കാർഡൊക്കെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതാണോ എന്ന ധാർമ്മിക ചോദ്യമൊന്നും ഗൗനിക്കാതെ, എല്ലാം അമേരിക്കൻ രീതി എന്ന് വിശദീകരിച്ചായിരുന്നു യാത്ര.

Advertisement
inner ad

യുഎഇ സന്ദ‍ർശിക്കും

അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിക്കും. ക്യൂബയിൽ നിന്ന് ജൂൺ 17 -ന് മുഖ്യമന്ത്രി ദുബായിൽ എത്തും. ജൂൺ 18 -ന് കേരള സ്റ്റാർട്ട്‌ അപ്പ്‌ ഇൻഫിനിറ്റി സെന്റർ ദുബായിൽ ഉദഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 -ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ ഇത്തവണ മറ്റ് പൊതുപരിപാടികൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured