Connect with us
48 birthday
top banner (1)

Choonduviral

മുഖ്യമന്ത്രി ദുബായിയിൽ, കേരളത്തിൽ 2 ഐടി പാർക്കുകൾ കൂടി

Avatar

Published

on

ദുബായി: കഴിഞ്ഞമാസം നടന്ന അബുദാബി ഇൻവെസ്റ്റ് മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ ക്ഷീണം മുഖ്യമന്ത്രി തീർത്തു. കാര്യമായ ഔദ്യോ​ഗികപരിപാടികളില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മൂന്നു ദിവസം ദുബായിയിൽ തങ്ങും. ബുർജ് ദുബായി താജ് ഹോട്ടലിൽ നടന്ന കേരള സ്റ്റാർട്ടപ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു. പൊതു ജനങ്ങൾക്കു പ്രവേശനമില്ല.

കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്‍റര്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Advertisement
inner ad

കേരളത്തില്‍ വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാർട്ട്‌ അപ്പ്‌ ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട്‌ അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വർഷം 20000 പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുഎഇയുടെ സായിദ് മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

4500 കോടിയിൽ അധികം രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ട്‌ അപ്പുകൾക്ക് ലഭിച്ചു. കേരളത്തിലെ സ്റ്റാർട്പ്പുകൾക്ക് ആഗോള തലത്തിൽ നാലാം സ്ഥാനമാണുള്ളത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻകു ബെഷൻ കേന്ദ്രങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
inner ad


ശനിയാഴ്ച രാത്രിയാണ് യുഎസ്- ക്യൂബ സന്ദർശനം പൂർത്തിയാക്കി പിണറായി ദുബായിയിലെത്തിയത്. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്കു മടങ്ങും.
കഴിഞ്ഞ മാസം എട്ട് മുതൽ പത്ത് വരെ നടന്ന അബുദാബി ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി കിട്ടിയിരുന്നില്ല. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നൽകിയത്. കേരളത്തിന് നേരിട്ട് നൽകിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തിയിരുന്നു.

അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേരളത്തിനയച്ച കത്തിൽ കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Advertisement
inner ad

മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിന്നു. സാങ്കേതിക വിഷയങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും ഉന്നത രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര വിദേശകാര്യമന്ത്രാലയം വിലക്കിയത് എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി പി.എ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ഇവരാരും പോയില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്

Published

on


കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിലെത്തി.

Continue Reading

Choonduviral

ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും : രമ്യ ഹരിദാസ്

Published

on


പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Choonduviral

കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

Continue Reading

Featured