ശബരിമല ചെമ്പോല വ്യാജമെന്ന് സഭയിൽ സമ്മതിച്ചു മുഖ്യമന്ത്രി; പാർട്ടി മുഖപത്രത്തിനെതിരെ നടപടി ഉണ്ടാകുമോ എന്ന് പ്രതിപക്ഷ നേതാവ്

പുരാവസ്തു തട്ടിപ്പുകേസിൽ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല ചെമ്പോല വ്യാജമെന്ന് സഭയിൽ സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ചെമ്പോലയെപ്പറ്റി പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചെമ്പോല ഒറിജിനലെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത നൽകിയതിനെതിരെ നടപടി എടുക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. മോൻസന്റെ വീടുകൾക്ക് പൊലീസ് സുരക്ഷ നൽകിയ ലോക്‌നാഥ് ബഹ്‌റയെ മുഖ്യമന്ത്രി ഇന്നും ന്യായീകരിച്ചു. സർക്കാർ ഒരുകാലത്തും ചെമ്പോല യഥാർത്ഥമെന്ന് അവകാശപ്പെട്ടിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Related posts

Leave a Comment