അശ്ലീല ചാറ്റുകളും അധിക്ഷേപവും പതിവ് ; ക്ലബ്ബ്ഹൗസ്അ ഡ്മിൻ മാരെ കണ്ടെത്തിയതായി പോലീസ്

തിരുവനന്തപുരം: സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍. അശ്ലീല ചാറ്റുകളും സ്ത്രീകള്‍ക്കു നേരെ അധിക്ഷേപവും നടക്കുന്നുണ്ടെന്നും പെണ്‍കുട്ടികളും വിദ്യാര്‍ത്ഥികളുമടക്കം ഇവരുടെ അധിക്ഷേപത്തിന് ഇരയാകുന്നുണ്ടെന്നും പോലീസിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തി. അഡ്മിന്‍മാരെ കണ്ടെത്തിയതായും നടപടി എടുക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയതായും പോലീസ് പറയുന്നു.രണ്ടാഴ്ചയായി ക്ലബ് ഹൗസുകളില്‍ തീവ്ര സ്വഭാവമുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിപ്പും നല്‍കിയിരുന്നു.”നവമാധ്യമമായ ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.” ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

Related posts

Leave a Comment