Connect with us
48 birthday
top banner (1)

National

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം

Avatar

Published

on

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞഴുകി. മേഘവിസ്‌ഫോടനത്തിൽ റോഡുകളും പാലങ്ങളും തകരുകയും വീടുകളിൽ വെള്ളംകയറുകയും ചെയ്തു. കൃഷിസ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ സംസ്ഥാനത്തെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് ​ഗതാ​ഗതം തടസ്സപ്പെട്ടു. വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് അടുത്തെത്തി. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം ഋഷികേശിലെ ത്രിവേണി ഘട്ടിലെ ജലനിരപ്പ് 339.62 മീറ്ററാണ്. ജലനിരപ്പ് 88 മീറ്റർ കൂടി ഉയരുകയാണെങ്കിൽ അപകടരേഖയിലെത്തും. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്. നദിക്കരയിൽനിന്ന് മാറി ജാ​ഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
inner ad

National

മിസോറാം ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു

Published

on

ഐസ്വാള്‍: മിസോറാമിന്റെ 25-ാമത് ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ലാല്‍ദുഹോമ, മുന്‍ മുഖ്യമന്ത്രിമാരായ സോറാംതംഗ, ലാല്‍ തന്‍ഹാവ്ല, അസംബ്ലി സ്പീക്കര്‍ ലാല്‍ബിയാക്സാമ, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയ് റിട്ടയേര്‍ഡ് ജനറലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന മ്യാന്‍മറില്‍ നിന്നുള്ള 30,000 അഭയാര്‍ത്ഥികളും ബംഗ്ലാദേശിലെ ചിറ്റഗോങ് മലയോരങ്ങളില്‍ നിന്നുള്ള വംശീയ സമൂഹങ്ങളും മിസോറാമില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ട്. മിസോറാം മ്യാന്‍മറുമായി 510 കിലോമീറ്റര്‍ അതിര്‍ത്തിയും ബംഗ്ലാദേശുമായി 318 കിലോമീറ്റര്‍ അതിര്‍ത്തിയും പങ്കിടുന്നു.ഒഡിഷ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ഹരി ബാബു കമ്പംപതിക്കു പകരമാണ് വി.കെ. സിങ് ചുമതലയേറ്റത്.

Advertisement
inner ad
Continue Reading

mumbai

രഹസ്യം അറയിലൂടെയാണ് അക്രമി സെയ്ഫ് അലിഖാന്റെ വീട്ടിലെത്തിയതെന്ന് പൊലീസ്

Published

on

മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതില്‍ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ”വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേയ്ക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.” പൊലീസ് പറഞ്ഞു.

സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി.

Advertisement
inner ad

സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്‌ലാറ്റ് ഉള്‍പ്പെടുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

mumbai

മോഷ്ടാവിന്റെ കുത്തേറ്റ നടന്‍ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം

Published

on

മുംബൈ: വീട്ടില്‍ വെച്ച് മോഷ്ടാവിന്റെ കുത്തേറ്റ നടന്‍ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നടന്‍ അപകടനില തരണം ചെയ്തതായും ശത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയായതായും കുടുംബം അറിയിച്ചു. ഡോക്ടര്‍മാര്‍ക്ക് കുടുംബം നന്ദി പറയുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആറ് തവണയാണ് നടന് കുത്തേറ്റത്. നടനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന്
അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.

Advertisement
inner ad

നടന് നേരെയുണ്ടായ ആക്രമണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തില്‍ ഭാഗമാകും. സെയ്ഫിന്റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് ദിവസമായി വീട്ടില്‍ ചില നവീകരണ ജോലികള്‍ നടന്നിരുന്നതിനാല്‍, താത്കാലിക ജോലിക്കെത്തിയവരെ പൊലീസ് സംശയിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured