അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിനായി “ക്ലിനിക്ക് ഓൺ വീൽസ് ” പ്രയാണമാരംഭിച്ചു

എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ അതിവേഗം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും തൊഴിൽ വകുപ്പിന്റെയും എറണാകുളം കരയോഗത്തിന്റെയും നേതൃത്വത്തിൽ ബിപിസിഎല്ലിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ‘ക്ലിനിക്ക് ഓൺ വീൽസ്’ പദ്ധതി നടപ്പിലാക്കുന്നത്.

അതിഥി തൊഴിലാളികൾക്കുള്ള ആദ്യ വാക്സിനേഷൻ ക്യാമ്പ് പച്ചാളം പി. ജെ. ആന്റണി ഹാളിൽ ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.

Related posts

Leave a Comment