ആശങ്കയ്ക്ക് കാരണമാകുന്ന കാലാവസ്ഥാമാറ്റങ്ങള്‍

ഗോപിനാഥ് മഠത്തിൽ

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. അത് അടുത്തിടെ നടന്ന ഒരു ചരിത്രസംഭവം തന്നെയാണ്. 20 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍പ്രധാനമന്ത്രി വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്നത്. മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചപ്രകാരം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനു മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച അവസാന മാര്‍പ്പാപ്പ ജോണ്‍പോള്‍ രണ്ടാമനാണ്. 1999-ല്‍ അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 2000-ത്തില്‍ വാജ്‌പേയ് വത്തിക്കാനില്‍ എത്തി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്തു. ജോണ്‍പോള്‍ മാര്‍പ്പാപ്പ 1986-ലും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1964-ലാണ് ആദ്യമായി ഒരു മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. അത് പോള്‍ ആറാമനായിരുന്നു. ഈ ചരിത്രവസ്തുതകള്‍ക്കപ്പുറം പ്രധാനമന്ത്രിയുടെ ഇത്തവണത്തെ വത്തിക്കാന്‍ സന്ദര്‍ശനത്തിന് വലിയൊരു കാലിക പ്രസക്തിയുണ്ട്. അത് മാറുന്ന ഭാരതത്തിലെ രാഷ്ട്രീയകാലാവസ്ഥയെ സൂചിപ്പിക്കുന്നു എന്നതാണ് പ്രധാനം. അതിന്റെ ആഹ്ലാദസൂചനകള്‍ പല രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നും മതനേതൃത്വത്തില്‍ നിന്നും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. മാര്‍പ്പാപ്പ ഇന്ത്യയില്‍ എത്തുന്നത് സന്തോഷകരമാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്. മാര്‍പ്പാപ്പയെ ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്നാണ് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രസ്താവന. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ച ഭാരതത്തിന് അഭിമാനമുഹൂര്‍ത്തം സമ്മാനിച്ചെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഇന്ത്യ (സി.ബി.സി.ഐ)യെപ്പറ്റി കൗണ്‍സില്‍ വിലയിരുത്തി. പ്രധാനമന്ത്രി വത്തിക്കാനില്‍ മാര്‍പ്പാപ്പയെ കണ്ടത് സര്‍ക്കാര്‍ തീരുമാനമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നെന്നുമാണ് ആര്‍.എസ്.എസ് സര്‍ കാര്യവാഹക് ദത്താത്രേയ ഹൊസബാളെ ഡല്‍ഹിയില്‍ പറഞ്ഞത്. ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്തിടെ നടക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ക്കണ്ട് ബിജിപി തൊടുക്കുന്ന വജ്രായുധമാണ് ഈ സന്ദര്‍ശനം. ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ ഏതുവിഷയത്തില്‍ ഇത് മാറ്റം സൃഷ്ടിക്കുമെന്ന് അല്‍പ്പം കാത്തിരുന്നു കാണേണ്ടകാര്യം. ഇവിടെ പുതിയ രാഷ്ട്രീയ വരള്‍ച്ച ജന്മം കൊള്ളുമെന്നും ഇവിടെ ഉരുള്‍പൊട്ടുമെന്നും ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധ്യമല്ല. എങ്കിലും ബിജെപിയെ സംബന്ധിച്ച് നരേന്ദ്രമോദിയുടെ മാര്‍പ്പാപ്പാ സന്ദര്‍ശനം ഒരു ആത്മവിശ്വാസവും നവോന്മേഷവും പ്രദാനം ചെയ്തിട്ടുണ്ടെന്നത് നിഷേധിക്കാനാകാത്ത കാരണമാണ്; അതിന്റെ ആത്യന്തികമായ ഫലം അനുകൂലമായാലും പ്രതികൂലമായാലും.
മാറുന്ന രാഷ്ട്രീയകാലാവസ്ഥയില്‍ നിന്ന് വേറിട്ട് യഥാര്‍ത്ഥമായ മറ്റൊരുകാലാവസ്ഥ ചര്‍ച്ചയ്ക്ക് കഴിഞ്ഞ ഞായറാഴ്ച സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കം കുറിച്ചു. ഇതുവരെ പിന്തുടര്‍ന്നുവന്ന ഋതുക്കളില്‍ നിന്ന് വ്യത്യസ്തമായി കാലം ഋതുക്കളെ മാറ്റിവരയ്ക്കാനും പ്രതിഷ്ഠിക്കാനും തുടങ്ങിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭയുടെ 26-ാം ഉച്ചകോടിക്ക് തുടക്കംകുറിച്ചത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ പറയുന്ന ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഗ്ലാസ്‌ഗോ സമ്മേളനത്തിന്റെ പ്രധാന അജണ്ട. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളെടുക്കാന്‍ ഈ ഉച്ചകോടി രാജ്യങ്ങളെ പ്രതിജ്ഞാബദ്ധമാക്കുമെന്നാണ് പ്രത്യാശിക്കുന്നത്. പാരീസ് ഉടമ്പടിയില്‍ പറയുന്ന തരത്തില്‍ നിയന്ത്രിക്കാനുള്ള വ്യക്തമായ നടപടികള്‍ ഇത്തവണ സ്വീകരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. രണ്ടായിരത്തി അമ്പതോടെ കാര്‍ബണ്‍ പുറംതള്ളല്‍ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ നേതാക്കള്‍, മന്ത്രിമാര്‍, കാലാവസ്ഥാ വിദഗ്ധര്‍, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തിലേറെപ്പേരാണ് ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ഒത്തുചേരുന്നത്. ഈ കൂട്ടായ്മയെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സി.ഒ.പി) എന്നറിയപ്പെടുന്നു. 1994-ല്‍ ഉണ്ടാക്കിയ ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉടമ്പടിരേഖയില്‍ ഒപ്പിട്ട പ്രതിനിധികളുടെ അഥവാ സിഒപിയുടെ ആദ്യസമ്മേളനം 1995-ല്‍ ജര്‍മ്മനിയിലായിരുന്നു. എല്ലാക്കൊല്ലവും നടന്നുവന്നിരുന്ന സമ്മേളനം കഴിഞ്ഞ കൊല്ലം മുടക്കിയത് കോവിഡാണ്. ഈ സമ്മേളനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് മുന്‍ സൂചനപോലെ നൈറ്റ് സീറോയാക്കുക അഥവാ ഹരിത ഗൃഹവാതകങ്ങളുടെ പുറംതള്ളലും ഒഴിവാക്കലും തുല്യമാകകുക എന്ന പ്രക്രിയയിലൂടെയുള്ള കാര്‍ബണ്‍ ന്യൂട്രലാണ്. പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍ സ്വാഭാവികമോ, കൃത്രിമമോ ആയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് അന്തരീക്ഷത്തില്‍ നിന്ന് ഒഴിവാക്കിയാണ് ഇത് സാധ്യമാക്കേണ്ടത്. ഇതിനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുക എന്നതാണ് സി.ഒ.പി 26-ന്റെ ലക്ഷ്യം. ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാമതും അമേരിക്ക രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. കാലാവസ്ഥാ പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ 2050-ഓടെ നെറ്റ് സീറോയാക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ അത് ഇന്ത്യയുടെ ഉല്‍പ്പാദനത്തെയും സാമ്പത്തിക വളര്‍ച്ചയേയും ബാധിക്കും. ഈ ലക്ഷ്യം നിറവേറ്റണമെങ്കില്‍ കല്‍ക്കരി ഉല്‍പ്പാദനവും ഉപഭോഗവും അടിയന്തിരമായി അവസാനിപ്പിക്കേണ്ടിവരും.
ഏതായാലും കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ സത്യസന്ധമായി ലക്ഷ്യം കൊള്ളുകയാണെങ്കില്‍ ഇന്ത്യയുടെയും ചില വികസിതരാജ്യങ്ങളുടെയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അതിന് പരിഹാരമായി പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരും. നിനച്ചിരിക്കാതെ അതിതീവ്ര കാലാവസ്ഥാ ഭേദങ്ങള്‍ ദേശഭേദമില്ലാതെ ദൃശ്യമായിത്തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അന്തരീക്ഷ താപമിനിയും ഉയര്‍ന്നാല്‍ മഹാദുരന്തങ്ങളുടെ തുടര്‍ച്ച തന്നെ ഉണ്ടാകും എന്നാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റേതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. അതേപോലെ ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ പുതിയ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നതും ഉള്‍ത്താപമുയര്‍ത്തുന്ന സംഗതിയായി മാറിയിരിക്കുന്നു മോദി-മാര്‍പ്പാപ്പ കണ്ടുമുട്ടല്‍.

വാല്‍ക്കഷണം:
നഷ്ടപ്പെടുവാന്‍ നമുക്കുള്ളത് കൈവിലങ്ങുകള്‍ മാത്രം. കിട്ടാനുള്ളതോ പുതിയൊരു ലോകവും. ഇത് ആദ്യകാല കമ്മ്യൂണിസ്റ്റുകള്‍ക്ക് മുമ്പില്‍ അര്‍പ്പിച്ചമുദ്രാവാക്യമായിരുന്നു. പക്ഷേ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട സഖാക്കളെ മാവോവാദികള്‍ എന്ന് മുദ്രകുത്തി ജയിലലടച്ചപ്പോള്‍

Related posts

Leave a Comment