ക്ലാസ് റൂമിൽ വെച്ച് കല്യാണം ; 17 കാരിയെ വീട്ടുകാർ പുറത്താക്കി

ആളൊഴിഞ്ഞ ക്ലാസ് റൂമിൽ വെച്ച് നടന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ കല്യാണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം . ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവരത്തെ ജൂനിയർ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിൽ വെച്ച് താലികെട്ടുകയും സിന്ദൂരം അണിയുകയും ചെയ്തത് .തുടർന്ന് സംഭവം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച ശേഷം പ്രചരിപ്പിച്ചു . വീഡിയോ പിന്നീട് വൈറൽ ആവുകയായിരുന്നു . ശേഷം പെൺകുട്ടിയെ രക്ഷിതാക്കൾ വീട്ടിൽ കയറ്റാൻ തയ്യാറായില്ല . വനിതാകമ്മീഷന്റെ നേതിർത്വത്തിൽ ഷെൽട്ടർ ഹോമിലാണ് നിലവിൽ പെൺകുട്ടി അഭയം തേടിയിരിക്കുന്നത് . ഇരുവരെയും കോളേജിൽ നിന്നും പുറത്താക്കിയിരുന്നു . ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത് .

ഇരുവരുടെയും വിവാഹത്തിന് നിയമസാധുതയില്ല എന്ന് അധികൃതർ വ്യക്തമാക്കി . ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ ശൈശവ വിവാഹ പരിഗണനയിലായിരിക്കും വരിക . ശൈശവ നിരോധന നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .ഇരുവർക്കും കൗൺസിലിംഗ് നൽകുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ വസി റെഡ്ഢി പദ്മ അറിയിച്ചു .ഇരുവരുടെയും സഹപാഠിയായ മറ്റൊരു പെൺകുട്ടിയാണ് മൊബൈലിൽ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് .

Related posts

Leave a Comment