കൊവിഡ് കേസുകള്‍ കുറഞ്ഞു; ജെഎന്‍യുവില്‍ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി

ദില്ലിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ ജെഎന്‍യു (ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി) വില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി.
നാളെ മുതല്‍ പിഎച്ച്‌ഡി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കും യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സെപ്തംബര്‍ 27 മുതല്‍ എംഎസ്സി,എം ടെക്ക്,എംബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment