News
മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ മർദ്ദനം. വിളപ്പിൽശാല ഗവ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ബദ്രിനാഥിനാണ് മർദ്ദനമേറ്റത്. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥിയുടെ കൈയ്യിൽ അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിൻ ആണ് കുട്ടിയെ അടിച്ചത്. കുട്ടിയെ പേരൂർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 10 -ാംതീയതിയാണ് സംഭവം നടന്നത്. ഇന്റർവെൽ സമയത്ത് വരിയിൽ നടക്കുന്നതിനിടെ കുട്ടി പിറകിൽ കൈയ്യ് കെട്ടിയില്ല എന്ന കാരണത്താൽ ആണ് അധ്യാപിക മർദ്ദിച്ചതെന്ന് വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു. കുടുംബം അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകി.
News
എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി; സംഘടനയുടെ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഓ ഐ സി സി (യു കെ) – യുടെ പ്രവർത്തന പുരോഗതി എ ഐ സി സി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു.
സംഘടനയുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട് നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഓ ഐ സി സി – യുടെ പ്രവർത്തന വിശദമാശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് എ ഐ സി സി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും അതു തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. ഓ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഓ ഐ സി സി (യു കെ) സംഘം കൈമാറിയത്.
Kollam
യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവ് രാജീവിൻ്റെ മൊഴി. രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.
News
തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ നന്നൂർ കിഴക്കേ വയൽ പറമ്പിൽ വീട്ടിൽ അലീന മോഹൻ ( 17 ) നെയാണ് ഇന്ന് രാവിലെ വീട്ടിലെ അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്. അയൽവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി വിഷാദ രോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു.
മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured19 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login