Alappuzha
ആലപ്പുഴ യൂത്ത് കോൺഗ്രസ് മാര്‍ച്ചിൽ സംഘര്‍ഷം; ജില്ലാ പ്രസിഡന്റിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി
ആലപ്പുഴ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘഷത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. സംഘർഷത്തിനിടെ നിലത്ത് വീണുപോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു. ലാത്തികൊണ്ടുള്ള അടിയേറ്റ് തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി.സംഘഷത്തിൽ വനിതാ പ്രവർത്തകർക്കും പരിക്കേറ്റു. പുരുഷ പൊലീസ് വനിതാ പ്രവര്‍ത്തകരെയും ക്രൂരമായി തല്ലിച്ചതച്ചു. പ്രവർത്തകർക്ക് നേരേ പൊലീസ് പലതവണ ജലപീരങ്കിയും പ്രയോഗിച്ചു.
Alappuzha
പ്രതിഭ എംഎല്‍എ ബിജെപിയിലേയ്ക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബിപിന്‍ സി.ബാബു
ആലപ്പുഴ: മകനെ കഞ്ചാവ് കേസില്‍ പിടികൂടിയ സംഭവത്തില്‍ എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണ അറിയിച്ച് അടുത്തിടെ സിപിഎം വിട്ട ബിജെപി നേതാവ് ബിപിന്‍ സി.ബാബു. പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് ബിപിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. പ്രതിഭയുടെ മണ്ഡലമായ കായംകുളമാണ് ബിപിന്റെയും പ്രവര്‍ത്തന മേഖല. സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രതിഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിപിന്‍ എത്തിയതെന്നതു ശ്രദ്ധേയം. അമ്മ എന്ന നിലയില്‍ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിന്‍ പറഞ്ഞു.
ബിപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയമുള്ളവരേ, രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.
അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്. എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എംഎല്‍എയെ സ്വാഗതം ചെയ്യുന്നു.
Alappuzha
‘താന്‍ വായില്‍ തോന്നിയത് പറയുന്ന ആള്‍ ആണെന്ന് ആരാ പറഞ്ഞത്’; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനെതിരെ ജി സുധാകരന്‍
ആലപ്പുഴ: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. താന്‍ വായില്‍ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമര്‍ശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു. എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല. പറയിപ്പിച്ചതാണ്. താന്‍ വായില്‍ തോന്നിയത് പറയുന്ന ആള്‍ ആണെന്ന് ആരാ പറഞ്ഞത്. പാര്‍ട്ടി ക്ലാസുകളില്‍ നിന്നും വായനയില്‍ നിന്നും ലഭിച്ച അറിവു കൊണ്ടാണ് താന്‍ സംസാരിക്കാറ് എന്നും ജി സുധാകരന്‍ പറഞ്ഞു.
‘എനിക്ക് പ്രധാന്യം ഉണ്ട്. ഞാന്‍ വിശ്രമ ജീവിതം നയിക്കുന്നില്ല. 1480 പൊതു പരിപാടികളില്‍ പങ്കെടുത്തു. ജില്ലയ്ക്ക് വെളിയില്‍ 17 പരിപാടികളില്‍ പങ്കെടുത്തു. പരിപാടിക്ക് വിളിക്കുന്നത് എന്തിനാ ഞാന്‍ പോകണം എന്നതുകൊണ്ടല്ലേ. പോകുന്ന സ്ഥലത്ത് നിന്നും പൈസ വാങ്ങിക്കാറില്ല. മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല’, ജി സുധാകരന്‍ പറഞ്ഞു.
തനിക്കെതിരെ അങ്ങനെ പറയേണ്ട കാര്യമൊന്നും പത്തനംതിട്ടയിലെ സുഹൃത്തിനില്ല. എന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയുള്ള പരാമര്‍ശമാണത്. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയല്ലേ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കേണ്ടത്. എന്റെ വിമര്‍ശനങ്ങള്‍ ഇഷ്ടപെടാത്തവരാണ് വിമര്‍ശിക്കുന്നത്. സാമുഹിക സേവനമാണ് രാഷ്ട്രീയസേവനത്തിന്റെ അടിസ്ഥാനം’, ജി സുധാകരന്‍ പറഞ്ഞു. വീട്ടിലിരുന്ന് വിശ്രമിച്ചാല്‍ മാനസിക രോഗിയാകും. ഭ്രാന്തന്‍ ആകും. ഞങ്ങളെ പോലെയുള്ളവര്‍ വായടച്ചു വെച്ചാല്‍ മാര്‍ക്‌സിസ്റ്റേതര ആശയങ്ങള്‍ ശക്തിപ്പെടും. കിട്ടുന്ന വേദികളില്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ പറയും
എന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാര്‍ട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക എന്നും സുധാകരന്‍ ചോദിച്ചു. വായില്‍ തോന്നിയത് പറയുന്ന ജി സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
Alappuzha
ഇന്ന് വാഹന പരിശോധന കർശനമാക്കും
ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഡിസംബർ 31 രാത്രി കർശന പരിശോധന നടത്തും. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മഫ്തിയിലും യൂണിഫോമിലും ഉദ്യോഗസ്ഥർ നിരത്തിലുണ്ടാകും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലയിലുടനീളം വിവിധ സ്ഥലങ്ങളിലായി പരിശോധന ഉണ്ടാകും.
വൈകിട്ട് 6 മണി മുതൽ രാത്രി ഒരു മണി വരെയും രാത്രി ഒരു മണി മുതൽ രാവിലെ 6 മണി വരെയും പരിശോധന ഉണ്ടാകും. പൊതുജനങ്ങൾ മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും പരിശോധനയോട് സഹകരിക്കണമെന്നും ആലപ്പുഴ ആർ ടി ഒ അറിയിച്ചു. ജില്ലയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മദ്യപിച്ച് അപകടകരമാം വിധത്തിൽ വാഹനം ഓടിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം ആളുകൾ കയറി യാത്ര ചെയ്യുക തുടങ്ങിയ തരത്തിലുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും ആർടിഒ അറിയിച്ചു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login