Connect with us
48 birthday
top banner (1)

crime

വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം

Avatar

Published

on

വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിയില്‍ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ബിയര്‍ കുപ്പിയടക്കം കൈയില്‍ പിടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാത്തുനിന്നത്. പലയിടത്തുനിന്നായി ആളുകള്‍ സംഘടിച്ചെത്തിയതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും ഇടപെട്ടു. എന്നാല്‍ പൊലീസിനു നേരെ കല്ലെറിയുന്ന അവസ്ഥയിലേക്ക് സംഘര്‍ഷം മാറി. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

crime

സിദ്ധാർത്ഥന്റെ മരണം; കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

Published

on

മാനന്തവാടി : എസ്‌.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ജീവനൊടുക്കിയ ജെ. എസ്‌ സിദ്ധാർത്ഥന്റെ നീതിക്കുവേണ്ടി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. സർവകലാശാലയുടെ പ്രവേശ കവാടത്തിൽ വെച്ച് പോലീസ് മാർച്ച് തടഞ്ഞതോടെ ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിക്കുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തു .

Advertisement
VKSHNM NWS KWT 1000 x 180 PX-01

തുടർന്ന് പ്രവർത്തകർ കൂടി ബാരിക്കേഡിന് പുറത്തു നിന്ന് പ്രതിക്ഷേധിച്ചു.
കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിഎയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ടി. സിദ്ദിഖ്, ഐ. സി ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിക്ഷേധിച്ചു ചാണ്ടി ഉമ്മൻ എംഎൽഎ പൂക്കോട് ഉപവാസ സമരം ആരംഭിച്ചു.

Continue Reading

crime

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

Published

on

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. അഭിഷേക്. എസ്,(കോളേജ് യൂണിയൻ സെക്രട്ടറി), ബിൽഗേറ്റ് ജോഷ്വാ, ആകാശ്. ഡി, രഹൻ ബിനോയ്,ശ്രീഹരി ആർ.ഡി, ഡോൺസ് ഡായി എന്നിവരെയാണ് ഏറ്റവുമൊടുവിൽ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 22ന് 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇപ്പോൾ പ്രതിച്ചേർത്ത 18 പേരെയും സസ്പെന്റ് ചെയ്തു. കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഒളിവിലുള്ള ആറുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നു . പ്രതികൾക്ക് എതിരെ മർദനം, ആയുധം ഉപയോഗിക്കൽ, തടഞ്ഞുവയ്ക്കൽ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

crime

സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ ജയപ്രകാശ്

Published

on

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ ജയപ്രകാശ്. സഹപാഠികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണില്‍ സംസാരിച്ച സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.

പഠനത്തിലും കലാപരിപാടികളിലും മിടുക്കനായ സിദ്ധാര്‍ത്ഥന്റെ മരണത്തിന്റെ ഞെട്ടലിലാണ് നെടുമങ്ങാടുള്ള വീട്ടുകാര്‍. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അച്ഛനെയും അമ്മയെയും ആശ്വസിപ്പാക്കാനാകുന്നില്ല. വലന്റൈന്‍സ് ദിനത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സിദ്ധാര്‍ത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എസ്എഫ്‌ഐ നേതാക്കള്‍ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് സഹപാഠികള്‍ തന്നെ അറിയിച്ചതെന്ന് അച്ഛന്‍ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാന്‍ ട്രെയിന്‍ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാര്‍ത്ഥന്‍ പറഞ്ഞതെന്ന് അമ്മ പറയുന്നു. എന്നും ഫോണില്‍ നന്നായി സംസാരിക്കുന്ന മകന്‍ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് അമ്മ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വൈത്തിരി പൊലീസ് 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. റാഗിംഗ്, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നാണ് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളുടെ ആരോപണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured