Connect with us
48 birthday
top banner (1)

National

പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Avatar

Published

on

ശ്രീനഗര്‍: തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍. കശ്മീര്‍ സോണ്‍ പൊലീസ് സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്.

പുല്‍വാമയിലെ നെഹാമ മേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ആദ്യം ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവശത്തും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad

മെയ് ഏഴിന് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു . ലഷ്‌കര്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പിജി ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍

Published

on

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാന്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ടമാര്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

Advertisement
inner ad

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Advertisement
inner ad
Continue Reading

Featured

രാജസ്ഥാനിലെ അജ്മീറിലും ട്രെയിന്‍ അട്ടിമറി ശ്രമം:70 കിലോ വീതം ഭാരമുള്ള രണ്ട് സിമന്റ് കട്ടകള്‍ ട്രാക്കില്‍

Published

on

റായ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലും ട്രെയിന്‍ അട്ടിമറി ശ്രമം. 70 കിലോ വീതം ഭാരമുള്ള രണ്ട് സിമന്റ് കട്ടകള്‍ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിക്കാനാണ് ശ്രമിച്ചത്. സിമന്റ് കട്ടകളില്‍ തട്ടിയെങ്കിലും കേടുപാടുകള്‍ കൂടാതെ ട്രെയിന്‍ യാത്ര തുടര്‍ന്നു.ഫുലേര-അഹമദാബാദ് പാതയിലെ ശാരദ്ന, ബംഗദ് സ്റ്റേഷനുകള്‍ക്കിടയില്‍ ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. റെയില്‍വേ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് റെയില്‍വേ ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ട്രാക്കില്‍ സിമന്റ് കട്ട ഇട്ടതായി ജീവനക്കാര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ കട്ട തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ ട്രാക്കില്‍ തന്നെ കുറച്ചകലെ രണ്ടാമത്തെ കട്ടയും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
inner ad

ഇന്നലെ പ്രയാഗ്രാജില്‍ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള കാളിന്ദി എക്സ്പ്രസ് ട്രെയിന്‍ കാണ്‍പൂരിലെ റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന എല്‍.പി.ജി സിലിണ്ടറില്‍ ഇടിച്ചു. ട്രെയിനില്‍ തട്ടി സിലിണ്ടര്‍ പാളത്തില്‍ നിന്ന് തെറിച്ചുവീണതോടെയാണ് വലിയ അപകടം ഒഴിവായത്. ട്രാക്കില്‍ പെട്രോളും തീപ്പെട്ടിയും ഉള്‍പ്പെടെ സംശയാസ്പദമായ മറ്റ് വസ്തുക്കളും കണ്ടെത്തി.

Advertisement
inner ad
Continue Reading

Delhi

ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു

Published

on

ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. എം പോക്സിന്റെ പഴയ വകഭേദമാണ് സ്‌ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം . എം.പോക്സ് ബാധിത മേഖലയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗബാധ. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്‌ഥയുടെ ഭാഗമല്ല. 2022ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് സമാന കേസെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. രോഗിയുടെ നില തൃപ്തികരമാണെന്നും നിലവിൽ രോഗവ്യാപന ആശങ്കയില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Continue Reading

Featured