വാളയാർ സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി; കസേരകളും മേശകളും തല്ലിത്തകർത്തു പ്രവർത്തകർ

പാലക്കാട്: സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാൻ ഒരു വിഭാഗം മാനദണ്ഡം ലംഘിച്ച് ശ്രമിച്ചുവെന്ന ആരോപണമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

സമ്മേളന നഗരയിലെ കസേരകളും മേശകളും തല്ലിത്തകർത്തു. ഒരു വിഭാഗം പ്രവർത്തകർ സമ്മേളന വേദിയി‍ൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉദ്ഘാടനത്തിന് തൊട്ടുമു‍ൻപായിരുന്നു കയ്യാങ്കളി. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിൻ കണിച്ചേരി, എസ്.സുഭാഷ് ചന്ദ്രബോസ്, എസ്.വി.രാജു എന്നിവരുടെ മുൻപിൽ വച്ചായിരുന്നു സംഘർഷം.

Related posts

Leave a Comment