News
പലിശനിരക്ക് കുറച്ച് വായ്പ നൽകണം;
നബാർഡുമായി ചർച്ച നടത്തുമെന്ന് സികെ ഷാജിമോഹൻ

*കർഷകർക്കായി കാർഡ് ബാങ്ക് 1759 കോടി വായ്പ നൽകും
തിരുവനന്തപുരം: പലിശ നിരക്കിൽ ഇളവുവരുത്തി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് വായ്പ നൽകണമെന്ന് ആവശ്യപ്പെട്ട് നബാർഡുമായി ചർച്ച നടത്തുമെന്ന് പ്രസിഡന്റ് സി.കെ ഷാജിമോഹൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്കിനും മറ്റും കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കുമ്പോൾ കാർഡ് ബാങ്കിന് നൽകുന്ന വായ്പയുടെ പലിശ ഉയർന്ന നിരക്കിലാണ്. കുറഞ്ഞ പലിശ നിരക്കിൽ നബാർഡ് വായ്പ നൽകാൻ തയാറായാൽ സംസ്ഥാനത്തെ കർഷകർക്ക് കാർഡ് ബാങ്കിൽ നിന്ന് ലഭിക്കുന്ന വായ്പ ഗുണപ്രദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സാധാരണക്കാരായ കർഷകരുടെ ആവശ്യങ്ങൾക്കായി ഈ വർഷം 1759 കോടി രൂപ വായ്പ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാർഷികേതര വായ്പയായി 2297 കോടിയും നൽകും. ഇതിന് പുറമേ 250 കോടി രൂപ നബാർഡിൽ നിന്ന് കുറഞ്ഞപലിശയ്ക്ക് വായ്പയെടുത്ത് കർഷകർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കും. താലൂക്ക് തലത്തിൽ 77 ബാങ്കുകളിലൂടെയാണ് ഈ വായ്പകൾ നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1311 കോടി കാർഷിക വായ്പ നല‍്കി. കാർഷികേതര വായ്പകൾക്ക് 1496 കോടിയും നൽകി. പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾക്ക് കുടിശിക നിവാരണ പദ്ധതിക്ക് നിലവിൽ നൽകുന്ന തുകയ്ക്ക് പുറമേ 77 ലക്ഷം അധികം തുക സ്പെഷ്യൽ ഇൻസെന്റീവായി നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 4500 രൂപ വരെ സബ്സിഡി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രാഥമിക ബാങ്കുകൾക്ക് 11.5 ശതമാനം ലാഭവിഹിതം നൽകും. അഞ്ചു ശതമാനം താഴെ കുടിശികയുള്ള ബാങ്കുകൾക്ക് 30,000 രൂപവരെയും 10 ശതമാനത്തിൽ താഴെ കുടിശികയുള്ള ബാങ്കുകൾക്ക് 20,000 രൂപവരെയും 25 ശതമാനത്തിൽ താഴെ കുടിശികയുളള ബാങ്കുകൾക്ക് 12000 രൂപവരെയും സ്പെഷ്യൽ ഇൻസെന്റീവ് നൽകും. വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ ടി.എ നിവാസ്, റോയ് കെ പൗലോസ്, അനന്തകൃഷ്ണൻ, ഫിൽസൺ മാത്യൂസ്, പി.കെ രവി തുടങ്ങിയവരും പങ്കെടുത്തു.
News
എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് ഇഫ്താർ സംഗമം

റിയാദ്: സുലൈ അൽ അഖിയാൻ ഇസ്ത്രഹയിൽ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ നടത്തിയ “ഇഫ്താർ വിരുന്ന് 2025″ വിരുന്നിൽ മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും, റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ബിസിനസ്സ് രംഗത്തെ നിരവധി പേർ ഉൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ, വോളണ്ടിയർ ക്യാപ്റ്റൻ ജൂബി ലൂക്കോസ്, കൺവീനർമാരായ ഗോപകുമാർ പിറവം, ജോയ്സ് പോൾ, ജസീർ കോതമംഗലം, അമീർ കാക്കനാട്, സലാം പെരുമ്പാവൂർ, ജോയ് ചാക്കോ, രാഹുൽ രാജ്, അംജത് അലി, അനസ് കോതമംഗലം എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇഫ്താർ വിരുന്നൊരുക്കിയത്.

സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തൂവ്വൂർ ഉദ്‌ഘാടനം നിർവഹിച്ചു. ഇഎം ഉമർ ബാഖവി നെല്ലിക്കുഴി റമദാൻ സന്ദേശം നൽകി. ഷാനവാസ് (എംകെ ഫുഡ്സ്), ഹബീബ് റഹ്‌മാൻ (ടെക്നോമെയ്ക്ക്), ഡെന്നീസ് സ്ലീബ വർഗീസ് (കാലിക്കറ്റ് ലൈവ് റെസ്റ്റോറൻറ്), വിവിധ സംഘടനാ പ്രതിനിധികളായ റഹ്‌മാൻ മുനമ്പത്ത് (ഫോർക്ക), ഷുക്കൂർ ആലുവ (ഒഐസിസി സെൻട്രൽ കമ്മിറ്റി), മുഹമ്മദാലി മരോട്ടിക്കൽ (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ ഫോറം), കെബി ഷാജി (കൊച്ചിൻ കൂട്ടായ്മ), മുജീബ് മൂലയിൽ (കെഎംസിസി എറണാകുളം ജില്ല), നൗഷാദ് (എടവനക്കാട് കൂട്ടായ്മ), അജീഷ് ചെറുവട്ടൂർ (ഒഐസിസി എറണാകുളം ജില്ല), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ ഫോറം), കബീർ പട്ടാമ്പി (ഡബൗഎംഫ്), ഷഫീഖ് പാറയിൽ (റിയാദ് ടാക്കീസ്), മുഹമ്മദ് ഹഫീസ് ( കേരള എഞ്ചിനിയേഴ്സ് ഫോറം), അസ്ലം പാലത്ത് (കോഴിക്കോട് ജില്ലാ കൂട്ടായ്മ), റിയാസ് വണ്ടൂർ (മലപ്പുറം ജില്ലാ കൂട്ടായ്മ), രാധാകൃഷ്ണൻ (തൃശൂർ ജില്ലാ കൂട്ടായ്മ), ഷഫീർ (പാലക്കാട് ജില്ലാ കൂട്ടായ്മ), എം സാലി ആലുവ (ന്യൂഏജ് ഇൻഡ്യ), അലക്സ് (കൊട്ടാരക്കര കൂട്ടായ്മ), നിസാർ (മൈത്രി കരുനാഗപ്പള്ളി), പൗര പ്രമുഖരായ ഷിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, എഴുത്തുകാരായ സബീനാ സാലി, നിഖിലാ ഷമീർ, എടപ്പാ മുൻ പ്രസിഡൻറ് റോയ് ജോർജ്, ട്രഷറർ ഡൊമിനിക് സാവിയോ, അഡ്വൈസറി മെമ്പർ നൗഷാദ് ആലുവ, ബാബു പറവൂർ, എടപ്പാ വുമൺസ് കളക്റ്റീവ് പ്രസിഡൻറ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, അമൃത മേലേമഠം എന്നിവർ ആശംസകൾ നേർന്നു.
ഭാരവാഹികളായ ലാലു വർക്കി, അഡ്വ. അജിത് ഖാൻ, ജലീൽ കൊച്ചിൻ, അജ്നാസ് കോതമംഗലം, എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് സഹൽ, ഷമീർ പാനായിക്കുളം, ഷമീർ മുഹമ്മദ്, നിസാം സേട്ട്, ബിനു തോമസ്, റഹീം ഹസ്സൻ, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിൻകോസ്, ജലീൽ ഉളിയന്നൂർ, റെജി ജോൺ, ഖയ്യൂം എടവനക്കാട്, കരീം മേതല, അമീർ ആലുവ എന്നിവരും, കൂടാതെ വുമൺസ് കളക്റ്റീവ് എക്സിക്യൂട്ടീവ് മെമ്പർമാരായ മിനുജ മുഹമ്മദ്, കാർത്തിക എസ് രാജ്, ലിയ ഷജീർ, ആതിര എം നായർ, ജിയ ജോസ്, ഷൈജി ലാലു, സിനി ഷറഫുദീൻ, സിനി, സഫ്ന അമീർ, സ്വപ്ന ഷുക്കൂർ, ഷാനി ടി എസ്, അസീന മുജീബ്, എലിസബത് ജോയ്സ്, സന്ധ്യ ബാബു, നസ്രിൻ റിയാസ്, സുജ ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വൈസ് പ്രസിഡൻറ് ജിബിൻ സമദ് ആമുഖ പ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ നന്ദിയും രേഖപ്പെടുത്തി.
News
റിയാദ് മാമോക് അലുംനി ഇഫ്താർ സംഗമം നടത്തി

റിയാദ് : മുക്കം എംഎ എം ഒ കോളേജ് അലുംനി ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ ബോളിവുഡ് ലോഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ അലുംനി അംഗങ്ങളും അവരുടെ കുടുംബങ്ങളും കുട്ടികളുമടക്കം പങ്കെടുത്തു.
ഷാജു കെസിയുടെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ,ഫൈസൽ പൂനൂർ ,മുർഷിദ് കീരൻതൊടി ,സലിം പി വി,താഹിർ കൊടിയത്തൂർ,നിസാം ചെറുവാടി, റംഷി ഓമശ്ശേരി ,മൻസൂർ കുന്നമംഗലം ,മുഹമ്മദ് മുസ്തഫ കളരാന്തിരി,ഷഫ്‌ന ഫൈസൽ, ഷസ്‌ന അമീൻ മാങ്കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു .
ഷമീം മുക്കം സ്വാഗതവും സുഹാസ് ചേപ്പാലി നന്ദിയും രേഖപ്പെടുത്തി.
സാലിഹ് തേവർമണ്ണിൽ ,നബീൽ പാഴൂർ , നിസാർ അരീക്കോട് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
News
ഒരു മിനുട്ട് റീൽസിനപ്പുറം അപരനെ കേൾക്കാനുള്ള സഹന ശേഷി നഷ്‌ടപ്പെടുന്നു : ആര്യടാൻ ഷൗക്കത്ത്.

റിയാദ് : രാസ ലഹരിക്കൊപ്പം ഡിജിറ്റൽ ലഹരിയും അപരനെ കേൾക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്‌ടപ്പെടുത്തുന്നുണ്ടെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് റിയാദിൽ പറഞ്ഞു. പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച “കേരള കൾച്ചർ” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.
ഒരു മിനുട്ട് റീൽസിനപ്പുറം ഒരാളെ കേൾക്കാനുള്ള ക്ഷമയില്ലാത്ത അവസ്ഥയിലെത്തിയിലാണ് നമ്മളുള്ളത്. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിലോക്കണക്കിന് ലഹരി വ്യാപാരം നടക്കുന്ന മാർക്കറ്റായി കേരളം മാറിയിട്ടുണ്ട്. അതെ സമയം തന്നെ പോലീസ് പിടിക്കുന്നത് രണ്ടും മൂന്നും ഗ്രാമുകൾ മാത്രമാണ്.ലഹരി വേട്ട പേരിന് മാത്രമല്ലാതെ ഗൗരവതരമായി സമീപിക്കണമെന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കിന്റെ സ്രോതസ്സ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രിയദർശനി ഫൗണ്ടേഷൻ സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങ് കെ പി സി സി ജന: സെക്രട്ടറി പി എ സലിം ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക്, എഴുത്തുകാരനും സാംസകാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ, ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര, ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള എന്നിവർ സംസാരിച്ചു.
പ്രിയദർശനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം അഡ്വ: എൽ കെ അജിത്ത് ആമുഖ പ്രഭാഷണവും തൽഹത്ത് തൃശൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റിക്കുള്ള പ്രിയദർശനി പബ്ലിക്കേഷൻസിന്റെ ഉപഹാരം സെൻറൽ കമ്മറ്റിയുടെ സംഘടന ജന: സെക്രട്ടറി ഫൈസൽ ബാഹസ്സന് ആര്യാടൻ ഷൗക്കത്ത് കൈമാറി. ഒഐസിസി മലപ്പുറം ജില്ല കമ്മറ്റിക്കുള്ള ഉപഹാരം പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന് കെ പി സി സി ജന: സെക്രട്ടറി പി എ സലിം കൈമാറി.

പ്രിയദർശനി അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി ട്രഷറർ മജീദ് ചിങ്ങോലി, സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, അബുള്ള വല്ലാഞ്ചിറ, യഹിയ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, നവാസ് വെള്ളിമാട്കുന്ന്,ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത് ,ഷുകൂർ ആലുവ, സക്കീർ ദാനത്ത്, നാഷണൽ ജനറൽ സെക്രട്ടറി സലിം ആർത്തിയിൽ, സൈഫ് കായംകുളം,വിൻസെന്റ് ജോർജ്, ജയൻ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം,അൻസായി ഷൗക്കത്ത്,മൊയ്തു,നാസർ മാങ്കാവ് ,ടോം സി മാത്യു ,വഹീദ് വാഴക്കാട്,സാദിഖ് വടപുറം, ജംഷാദ് തുവ്വൂർ,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്ക്കാര് കേരളത്തില് മാത്രം; ചവറ ജയകുമാര് -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login