Connect with us
48 birthday
top banner (1)

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

Avatar

Published

on


ഡൽഹി:ജൂണ്‍ 16നാണ് പരീക്ഷ നടന്നത്.
യുപിഎസ് സിയാണ് പരീക്ഷ നടത്തിയത്.പരീക്ഷയില്‍ പങ്കെടുത്ത പരീക്ഷാര്‍ഥികള്‍ക്ക് യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in. ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.പ്രിലിമിനറി പരീക്ഷയ്ക്ക് മൊത്തം 400 മാര്‍ക്ക് ആണ് ഉള്ളത്.

ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത്.ഒബ്ജക്ടീവ് ടൈപ്പ് ആണ് ചോദ്യങ്ങള്‍.പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരാണ് മെയ്ന്‍ പരീക്ഷ എഴുതുന്നത്.

Advertisement
inner ad

സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെയും അന്തിമ ഫലം വന്ന ശേഷം മാത്രമേ മാര്‍ക്കും കട്ട് ഓഫ് മാര്‍ക്കും ഉത്തരസൂചികയും യുപിഎസ്സിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയുള്ളൂ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

നീറ്റ് പി. ജി പരീക്ഷ ഓഗസ്റ്റ് 11 ന്

Published

on

ന്യൂഡല്‍ഹി: നീറ്റ് പി. ജി പരീക്ഷ ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ സംബന്ധിച്ചിട്ടുള്ള കൂടുതൽ വിവരങ്ങള്‍ https://natboard.edu.in ല്‍ ലഭ്യമാകും. ജൂണ്‍ 23 ന് നിശ്ചയിച്ചിരുന്ന പരീക്ഷ മണിക്കൂറുകള്‍ക്ക് മുന്‍പ് മാറ്റിവച്ചത് വിദ്യാര്‍ത്ഥികളെ വലച്ചിരുന്നു.

Advertisement
inner ad
Continue Reading

Education

നീറ്റ് പരീക്ഷ ആഗസ്റ്റ് 11 ന്

Published

on


ന്യൂഡല്‍ഹി: മാറ്റി വെച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ). ആഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് എന്‍.ടി.എ അറിയിച്ചു.

ജൂണ്‍ 23നായിരുന്നു മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് പി.ജി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിവാദങ്ങളെ തുടര്‍ന്ന് പി.ജി പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിന് തൊട്ടു മുമ്പാണ് എന്‍.ടി.എ ഇക്കാര്യം അറിയിച്ചത്.

Advertisement
inner ad
Continue Reading

Education

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് ഇനിയും 10,000 സീറ്റ് വേണം

Published

on

സംസ്ഥനത്ത് പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57, 712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000 ത്തിലധികം സീറ്റുകളുടെ കുറവ്.

Advertisement
inner ad

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വിട്ട കണക്കിൽ, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണുള്ളത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താൽക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്നത്തിൽ ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും.

അതേസമയം പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മീഷൻ അംഗങ്ങളായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ്‌ ഡയറക്ടർ ആർ. സുരേഷ് കുമാർ, മലപ്പുറം ആർഡിഡി ഡോ. പിഎം അനില്‍ എന്നിവർ ഇന്ന് നേരിട്ട് തിരുവനന്തപുരത്ത് വെച്ചായിരിക്കും റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.

Advertisement
inner ad
Continue Reading

Featured