സിവിൽസർവ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; ആറാം റാങ്ക് നേടിയത് മലയാളിയായ കെ.മീര

ഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 836 പേർ യോഗ്യത നേടി. ശുഭം കുമാർ, ജാഗൃതി അവസ്ഥി, അങ്കിത ജയിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. മലയാളിയായ കെ മീരാ ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് 12 ആം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. അപർണ്ണ രമേഷ് 35, അശ്വതി ജിജ 41, നിഷ 51 വീണ എസ് സുധൻ 57, എംബി അപർണ്ണ 62 തുടങ്ങിയവരാണ് മറ്റു മലയാളികൾ

Related posts

Leave a Comment