Connect with us
48 birthday
top banner (1)

Idukki

ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Avatar

Published

on

കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷി നെ (40) കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണ് പോലീസുകാരൻ ജീവനൊടുക്കിയതെന്ന് പറയുന്നു.

കഴിഞ്ഞ് കുറച്ചുനാളുകളായി ഈ ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിലായിരുന്നു. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഇയാളുടെ ഫോൺ ഓണാവുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്യുകയുമായിരുന്നു

Advertisement
inner ad

കുമളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Advertisement
inner ad

Idukki

തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു

Published

on

മൂന്നാർ: ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്.ഇന്ന് രാവിലെ തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
യന്ത്രം അബദ്ധത്തില്‍ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം. മറ്റ് തൊഴിലാളികളാണ് യന്ത്രം ഓഫ് ചെയ്ത് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Idukki

പാലക്കാട്, ഇടുക്കി,വയനാട്,കോഴിക്കോട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി

Published

on

തൃശ്ശൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, ഇടുക്കി ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെയും പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. നാളത്തെ മഴ കഴിഞ്ഞാൽ ഉടൻ അടുത്ത ന്യൂനമർദ്ദം വെള്ളിയാഴ്ച്‌ച രൂപപ്പെടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെ മഴ വീണ്ടും തുടരും. ഇടുക്കിയിലും മഴയുണ്ടാകും. സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർ തീരുമാനിക്കണം. ഒന്നിൽ കൂടുതൽ ദിവസങ്ങൾ അവധി നൽകുന്നുണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

Continue Reading

Idukki

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

Published

on

ഇടുക്കി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം ലഭിച്ചു. കൂടാതെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിരപ്പുഴ പെരിയാർ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം ലൽകിയിട്ടുണ്ട്.

Continue Reading

Featured