ഓണക്കച്ചവടത്തിനിടയില്‍ സിഐടിയു അക്രമം, കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍ഃ ഓണക്കച്ചവടത്തിനിടയില്‍ കണ്ണൂര്‍ നഗരത്തില്‍ കടയുടമകള്‍ക്കു നേരേ സിഐടിയു അക്രമം. രണ്ടു കടയുടമകള്‍ക്കു മര്‍ദനമേറ്റു. വ്യാപാരികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് എത്തി‌യപ്പോഴേക്കും സ്ഥലത്ത് സംഘര്‍ഷമുണ്ടായി.

മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരൻ റഫി എന്നിവരെയാണ് സി ഐ ടി യു തൊഴിലാളികൾ ആക്രമിച്ചത്. കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതി അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ തൊഴിലാളികള്‍ കച്ചവടം തടസപ്പെടുത്തുകയായിരുന്നു എന്ന് ഉടമകൾ പൊലീസിൽ നല്‍കിയ പരാതിയില്‍ പറയന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാഴ്ചാക്കാരായി നോക്കി നിന്നതേയുള്ളൂ. സ്വന്തം തൊഴിലാളികള്‍ക്കു പണി നല്‍കാനാണ് അവരെക്കൊണ്ട് സാധനങ്ങള്‍ ഇറക്കുന്നതെന്നു റബി മുഹമ്മദ് പറഞ്ഞു.. അതിന് അനുവദിക്കണമെങ്കില്‍ വലിയ തുക നോക്കുകൂലി വേണമെന്നാണു പുറത്തുനിന്നുള്ളവരുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്തു നോക്കുകൂലി നിരോധിച്ചിട്ടുണ്ടെന്ന കാര്യം സിഐടിയു അംഗീകരിക്കുന്നില്ലെന്നും കടയുടമകള്‍ പറഞ്ഞു.

Related posts

Leave a Comment