Connect with us
48 birthday
top banner (1)

Featured

പൗരത്വ നിയമ ഭേദഗതി തെരഞ്ഞെടുപ്പിനു മുൻപ് പ്രാബല്യത്തിലായേക്കും

Avatar

Published

on

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. അയോധ്യ രാമ ക്ഷേത്രവും ഹിന്ദുത്വ അജൻഡയുമാണ് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ പ്രചാരണായുധങ്ങൾ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. മുസ്ലിങ്ങളെ പരിഗണിക്കില്ല. മുസ്ലിംകളെ ഒഴിവാക്കി പൗരത്വ അപേക്ഷക്കായി വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഉടൻ ഓൺലൈൻ പോർട്ടൽ സജ്ജമാക്കും. സംസ്ഥാനങ്ങളുടെ ഇടപെടൽ ആവശ്യമില്ലാതെ നടപടികൾ പൂർത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല.
2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ തുടർനീക്കങ്ങളിൽ നിന്ന് സർക്കാർ പിന്നാക്കം പോകുകയായിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നു. കേരളം ഈ നിയമത്തിനെതിരേ നിയമസഭയിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Published

on

ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പ‌ി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ‌ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Continue Reading

Delhi

രാജ്യത്ത് വീണ്ടും പാച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വർദ്ധിപ്പിച്ചു

Published

on

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വർദ്ധിപ്പിച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ചാ​യ അ​ഞ്ചാം മാ​സ​മാ​ണ് വി​ല വർദ്ധിപ്പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ കൂ​ട്ടി​യ​ത് 173. 5 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വി​ല കൂ​ട്ടി​യ​തോ​ടെ, 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വി​ല 1818 രൂ​പ​യാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ 1927 രൂ​പ​യും മും​ബൈ​യി​ല്‍ 1771 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 1980.50 രൂ​പ​യു​മാ​ണ് വി​ല.

Advertisement
inner ad
Continue Reading

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured