പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ) ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. cisce.org, result.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഈ വർഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകൾ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു. ബോർഡ് തീരുമാനിച്ച ഇതര മൂല്യനിർണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്

മുൻ വർഷങ്ങളിലേത് പോലെ മൂല്യനിർണ്ണയം പുനഃപരിശോധിക്കാനുള്ള അവസരം ഇത്തവണയുണ്ടാകില്ല

Related posts

Leave a Comment