ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പും

തിരുവനന്തപുരംഃ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനക്കൊള്ളയ്ക്കെതിരെ എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജൂലൈ 7നും 17നും ഇടയ്ക്ക് കോണ്‍ഗ്രസ് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

സംസ്ഥാനതലത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാതലത്തില്‍ അഞ്ചു കിലോമീറ്റര്‍ സൈക്കിള്‍ റാലിയും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും നടത്തും. ഡിസിസികള്‍ ഒപ്പു ശേഖരിച്ച് കെപിസിസിക്ക് നല്‍കും.

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍, യൂത്ത്കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു ഉള്‍പ്പെടെയുള്ള പോഷക സംഘടനകള്‍, മുതിര്‍ന്ന നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

Related posts

Leave a Comment