സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും

*വർഷത്തിൽ 1.4 കോടി യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും

കോഴിക്കോട്: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( സിയാൽ) നിർമാണം പൂർത്തിയാക്കിയ ആദ്യജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച്ച,നവംബർ 06 ന് വൈകിട്ട് 03.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്.
കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി.

4.5 മെഗാവാട്ടാണ് ജലവൈദ്യുത നിലയതിന്റെ സ്ഥാപിതശേഷി.

വർഷത്തിൽ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ.പുനരുപയോഗിക്കാനാവാത്ത ഊർജ സ്രോതസ്സുകളിൻമേലുള്ള ആശ്രയം കുറയ്ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്കാകും.

സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്.
റൺ ഓഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്.
വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല.
അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവായിരിക്കും.
പുഴയുടെ കുറുകെ 32 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ള ചെക്ക് ഡാം (തടയണ) കെട്ടി അവിടനിന്ന് വെള്ളം ഒരു ഇൻടേക്ക് പൂളിയ്ക്ക് വഴി തിരിച്ചു വിടുന്നു.
ജലത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കളെ ട്രാഷ് ട്രാക്കിലൂടെ ശുദ്ധികരിച്ചാണ് ഇൻടേക്ക് പൂളിൽ എത്തുന്നത് .
ഇൻടേക്ക് പൂളിൽ നിന്ന് 2.8 മീറ്റർ വ്യാസമുള്ള എം. സ് പൈപ്പ് ( വാട്ടർ കണ്ടക്ടിങ് സിസ്റ്റം) വഴി വെള്ളം സർജ് ടാങ്കിലേക്കും, സർജ് ടാങ്കിലെ വെള്ളം 2.2 മീറ്റർ വ്യാസമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർ ഹൗസ്സിലേക്കും എത്തിക്കുന്നു .

ജലത്തിന്റെ ഉയര വ്യത്യാസവും താത്കാലിക സംരക്ഷണവും
പെൻസ്റ്റോക്ക്‌ പൈപ്പിലെ മർദ്ദവും താങ്ങി നിർത്താൻ സർജ് ടാങ്ക് സഹായിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ മെഷീൻ ഷട്ട് ഡൗൺ ചെയ്യുന്ന അവസരങ്ങളിൽ ജലത്തിന്റെ , അമിതമായ മർദ്ദം (വാട്ടർ ഹാമ്മറിങ്) തടയാനും ഇത് സഹായാകമാണ് .
സർജ് ടാങ്കിന്റെ വ്യാസം 10 മീറ്ററും, ഉയരും 18 മീറ്ററുമാണ്.
ഭൂമിക്ക് മുകളിലേക്ക് 12 മീറ്ററും അടിയിലേക്ക് 6 മീറ്ററും എന്ന നിലക്കാണ് ഇത് നിർമിച്ചിട്ടുള്ളത്.

സർജ് ടാങ്കിൽ നിന്നും വരുന്ന പെൻസ്റ്റോക്ക്, പവർ ഹൗസിനു 10 മീറ്റർ മുൻപ് ,1.6 മീറ്റർ വ്യാസമുള്ള രണ്ട് പൈപ്പുകളായി വിഭജിച്ച് രണ്ട് ടർബൈൻ യൂണിറ്റിലേക് എത്തുന്നു.
2.25 മെഗാ വാട്ട് ശേഷിയുള്ള രണ്ട് ഹോറിസോന്റൽ ഫ്രാൻസിസ് ടർബൈനുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ടർബൈനിൽ ഉണ്ടാകുന്ന മെക്കാനിക്കൽ മൊഷനെ ഇലക്ട്രിക്കൽ എനർജി ആക്കി മാറ്റുന്നത് ജനറേറ്റർ ആണ്.
ജനറേറ്റർ ഉൽപാദിപ്പിക്കുന്ന ഊർജ്ജം ഭൂമിക്ക്‌ അടിയിലുള്ള കേബിൾ വഴിയാണ് കെ സ് ഇ ബി ഗ്രിഡിൽ എത്തിക്കുന്നത് .അവിടെ നിന്നും KSEB യുടെ 110KV തംമ്പലമണ്ണ സബ് സ്റ്റേഷനിലേക്ക് ഇവാകുവേറ്റ് ചെയുന്നു.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും വ്യവസായ വകുപ്പ് മന്ത്രി & ഡയറക്ടർ, സിയാൽ
പി. രാജീവ്, റവന്യൂ വകുപ്പ് മന്ത്രി & ഡയറക്ടർ, സിയാൽ കെ.രാജൻ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, രാഹുൽ ഗാന്ധി, എം.പി, ലിന്റോ ജോസഫ് എം.എൽ.എ തുടങ്ങിയവർ ചടങ്ങില്‍ സംസാരിക്കും. ഓൺലൈൻ ഓഫ് ലൈൻ ഹൈബ്രിഡ് പ്ലാറ്റ്ഫോമിലാണ് പരിപാടി.

Related posts

Leave a Comment