സിഐയെ സംരക്ഷിച്ചത് പാർട്ടിനേതാവ് ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: ​ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറ്റക്കാരനായ സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവെന്നാണ് സതീശൻറെ ആരോപണം. മൊഫിയയുടെ ഭർത്താവിനൊപ്പം ഒരു കോൺഗ്രസുകാരനും പോയിട്ടില്ല. സിഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ആദ്യം ജനങ്ങളെ പറ്റിച്ചു. ഒരു പെൺകുട്ടി പോലും പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുത്. അട്ടപ്പാടിയിൽ നടക്കുന്ന ശിശുമരങ്ങളിലും സർക്കാരിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉയർത്തിയത്. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണ്. സർക്കാർ ഏകോപനമില്ല. അമ്മമാർക്ക് പോഷകാഹാരം ലഭിക്കാത്തതിന് കാരണം സർക്കാരാണെന്നും സതീശൻ വിമർശിച്ചു.

Related posts

Leave a Comment