Connect with us
head

Featured

വയനാട് പനമരത്ത് നിന്ന് കാണാതായ സി.ഐയെ തിരുവനന്തപുരത്ത് കണ്ടെത്തി

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം: വയനാട് പനമരത്ത് നിന്ന് കാണാതായ സി.ഐയെ തിരുവനന്തപുരത്ത് കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സി.ഐ കെ.എ. എലിസബത്തിനെ (54) ആണ് കണ്ടെത്തിയത്. കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ എലിസബത്തിനെ തിങ്കളാഴ്ചയാണ് കാണാതായത്.പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി എലിസബത്ത് പുറപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ എത്തിയില്ല. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോട് കൽപ്പറ്റയിൽ ഉണ്ടെന്നാണ് സിഐ പറഞ്ഞത്. പിന്നീട് എലിസബത്തിന്റെ ഔദ്യോഗിക നമ്പർ ഉൾപ്പടെ സ്വിച്ച് ഓഫായി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും എലിസബത്ത് കോഴിക്കോട് എത്തിയതായും പാലക്കാടേക്കുള്ള ബസിൽ കയറിയതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

Published

on

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Advertisement
head
Continue Reading

Featured

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
head

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
head
Continue Reading

Featured

ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

Continue Reading

Featured