Connect with us
48 birthday
top banner (1)

Entertainment

ഓസ്കറിൽ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മർ; മികച്ച സംവിധായകൻ, നടൻ, നടി ഉൾപ്പെടെ ഏഴ് അവാർഡുകൾ

ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനും, കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി

Avatar

Published

on

ഹോളിവുഡ്: 96-ാമത് അക്കാദമി അവാർഡിൽ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഉൾപ്പെടെ ഏഴ് ഓസ്കറുകളാണ് സിനിമ നേടിയത്.

ഓപ്പണ്‍ഹെയ്മര്‍ ടീം ഓസ്കർ വേദിയിൽ

ആറ്റം ബോംബിന്‍റെ പിതാവ് റോബർട്ട് ഓപ്പണ്‍ഹെയ്മറുടെ ജീവിതം അവതരിപ്പിച്ച ചിത്രത്തിലൂടെ ക്രിസ്റ്റഫര്‍ നോളന്‍ ആദ്യമായി മികച്ച സംവിധായകനുള്ള ഓസ്കാറും നേടി. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

96-ാമത് ഓസ്കർ അവാർഡുകൾ

Advertisement
inner ad

മികച്ച ചിത്രം
ഓപണ്‍ ഹെയ്മര്‍

മികച്ച നടിഎമ്മ സ്റ്റോണ്‍
മികച്ച സംവിധായകന്‍ക്രിസ്റ്റഫര്‍ നോളന്‍ -ഓപന്‍ഹെയ്മര്‍
മികച്ച നടന്‍
കില്ല്യന്‍ മർഫി – ഓപന്‍ ഹെയ്മര്‍
സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്, “ദ ഹോൾഡോവർസ്”
മികച്ച സഹനടന്‍
റോബര്‍ട്ട് ഡൌണി ജൂനിയര്‍ ‘ഓപന്‍ഹെയ്മര്‍

ആനിമേറ്റഡ് ഷോർട്ട് ഫിലിം
‘വാര്‍ ഈസ് ഓവര്‍’

ആനിമേറ്റഡ് ഫിലിം
“ദ ബോയ് ആന്‍റ് ഹീറോയിന്‍”

Advertisement
inner ad

ഒറിജിനൽ സ്‌ക്രീൻപ്ലേ
“അനാട്ടമി ഓഫ് എ ഫാൾ,” ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
“അമേരിക്കൻ ഫിക്ഷൻ,” കോർഡ് ജെഫേഴ്സൺ

Advertisement
inner ad

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം

20 ഡേയ്സ് ഇന്‍ മാര്യുപോള്‍ –
റഷ്യയുടെ യുക്രൈന്‍ അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററിയാണ് ഇത്

Advertisement
inner ad

മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈന്‍
‘പുവർ തിങ്‌സ്’

Advertisement
inner ad

മികച്ച ഒറിജിനല്‍ സ്കോര്‍
ലുഡ്വിഗ് ഗോറാൻസൺ – ഓപന്‍ ഹെയ്മര്‍

മികച്ച ഗാനം
“വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍ ?” “ബാർബി – ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ

Advertisement
inner ad

മികച്ച വിദേശ ചിത്രം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

മികച്ച ശബ്ദ വിന്യാസം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

Advertisement
inner ad

മികച്ച എഡിറ്റിംഗ്
ജെന്നിഫര്‍‍ ലൈം ‘ഓപന്‍ഹെയ്മര്‍’

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ്
ഗോഡ്സില്ല മൈനസ് വണ്‍

Advertisement
inner ad

മികച്ച ഛായഗ്രഹണം
ഹൊയ്തെ വാൻ ഹൊയ്തെമ – ഓപന്‍ഹെയ്മര്‍

Advertisement
inner ad

Entertainment

“ഒരു വാക്ക്” പ്രണയ ആൽബം റിലീസ് ആയി

Published

on

“ഒരു വാക്ക്” പ്രണയ ആൽബം ഓറഞ്ച് മീഡിയയിൽ കൂടി റിലീസ് ആയിരിക്കുന്നു. സിനിമയിൽ വരാനുള്ള മോഹം കൊണ്ട് , മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്ന ഫിസിയോതെറാപ്പിസ്റ്റ് സോജിൻ ജെയിംസ് ആണ് ഇതിൻറെ ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും അതിൻറെ പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് വിജയാണ്. സിനിമയിൽ എത്തണം എന്നുള്ള ആഗ്രഹമുണ്ട് പെയിൻറ് പണിക്ക് പോയി അതീന്നു കൊണ്ടുള്ള തുച്ഛ വരുമാനം കൊണ്ട് ആൽബം പ്രൊഡ്യൂസ് ചെയ്തു അഭിനയിച്ചിരിക്കുന്ന വ്യക്തിയാണ് ഇതിലെ നായകൻ പ്രജിത്ത് . ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ബിനീഷ് ബാലനാണ് ഇതിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുള്ളി ആദ്യം ചെയ്ത ആൽബം കാവിലെ വേലയ്ക്കായി വൻ ഹിറ്റായിരുന്നു 26 മില്യൻ ആൾക്കാർ കണ്ട ആൽബമാണ്. പുള്ളി ഇപ്പോൾ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തിട്ടുണ്ട്, തൊട്ടടുത്ത മാസം അറിഞ്ഞു അത് തെലുങ്ക്, കന്നടയിലും റിലീസ് ഉണ്ട് സിനിമയുടെ പേര് “തിരുട്ടു കാതൽ”
അതിമനോഹരമായ ഒരു പ്രണയഗാനമാണ് “ഒരു വാക്ക്”. നമ്മളെ പഴയ ഒരു കാലഘട്ടത്തിലേക്ക് മനസ്സിലേക്ക് നെസ്റ്റോളജിയാ ഓർമ്മപ്പെടുത്തുന്ന ഒരു ഗാനമാണ്.

Continue Reading

Entertainment

ടിക് ടോക് വാങ്ങാന്‍ താല്‍പര്യമില്ലെന്ന് ഇലോണ്‍ മസ്‌ക്

Published

on

ജനപ്രിയ ഹ്രസ്വ വിഡിയോ ആപ്പും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായ ടിക് ടോക് വാങ്ങാന്‍ താല്‍പര്യമില്ലെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ജനുവരി അവസാനം നടന്ന ഉച്ചകോടിയില്‍ നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനില്‍ പുറത്തുവന്നത്. മസ്‌കിന് ആഗ്രഹമുണ്ടെങ്കില്‍ അത് വാങ്ങുന്നതിന് താന്‍ അനുകൂലമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ടിക് ടോക് ആരെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അത് ചെയ്ത് പാതി ബിസിനസ് അമേരിക്കക്ക് നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ജനുവരി 19ന് അമേരിക്കയില്‍ ടിക് ടോക് നിരോധനം നടപ്പാകേണ്ടതായിരുന്നു. എന്നാല്‍, ട്രംപ് സമയം നീട്ടിനല്‍കുകയായിരുന്നു. അതിനിടെ ടിക് ടോക് ഏറ്റടുക്കാന്‍ മൈക്രോസോഫ്റ്റ് ചര്‍ച്ച ആരംഭിച്ചിരുന്നു.

Advertisement
inner ad

വ്യക്തിപരമായി ഹ്രസ്വ വിഡിയോ ആപ് ഉപയോഗിക്കുന്നയാളല്ല താനെന്ന് മസ്‌ക് പറഞ്ഞു. ആപ്പിന്റെ ഫോര്‍മാറ്റും തനിക്ക് പരിചിതമല്ല. വളരെ അപൂര്‍വമായിട്ടല്ലാതെ ഞാന്‍ കമ്പനികളെ ഏറ്റെടുക്കാറില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ (ഇപ്പോള്‍ എക്‌സ്) ഏറ്റെടുത്തത് അസാധാരണമായ നടപടിയായിരുന്നു-അദ്ദേഹം പറഞ്ഞു

Advertisement
inner ad

Advertisement
inner ad
Continue Reading

Entertainment

മനം കവര്‍ന്ന് ‘മദ്രാസ് മലര്‍’ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അര്‍ജുനും ശ്രീതുവും

Published

on

ബിഗ് ബോസ് താരങ്ങളായ അര്‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലര്‍’ തമിഴ് മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ആറര ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാന്റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ്. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലര്‍’ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് ‘മദ്രാസ് മലര്‍’ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Advertisement
inner ad

ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരിക്കുകയാണ് മദ്രാസ് മലര്‍. ജിസ് ജോയിയുടെ വോയ്‌സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം. അര്‍ജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസന്‍, ആര്യ ദയാല്‍, അഭിജിത്ത് ദാമോദരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

മനു ഡാവിഞ്ചി സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക്കല്‍ ഷോര്‍ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് നടന്‍ കോട്ടയം പ്രദീപിന്റെ മകന്‍ വിഷ്ണു ശിവപ്രദീപിന്റേതാണ്. പയസ് ഹെന്റ്രി, വൈശാഖ് രവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. മുകുന്ദന്‍ രാമന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നല്‍കിയിരിക്കുന്നത്. സിനോജ് പി അയ്യപ്പന്‍, ആമോഷ് പുതിയാട്ടില്‍ എന്നിവരാണ് ഛായാഗ്രഹണം.

Advertisement
inner ad

ഒരു സിനിമ കാണുന്ന ഫീല്‍ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇന്‍സ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങള്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീല്‍സില്‍ ഇതിലെ ഗാനങ്ങള്‍ക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോര്‍ട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured