ക്രിസ്തുമസ് ബംപർ ഭാഗ്യക്കുറി പ്രകാശനം നാളെ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ നാളെ പ്രകാശനം ചെയ്യും. പി.ആർ.ഡിയുടെ പി ആർ ചേംബറിൽ രാവിലെ 9.30 ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റ് പ്രകാശനം ചെയ്യുന്നത്. കഴിഞ്ഞ തവണ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.
വില്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ അച്ചടിക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300രൂപ. പൂജാ ബമ്പർ 2021ന്റെ നറുക്കെടുപ്പും ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഗോർഖീ ഭവനിലാണ് നറുക്കെടുപ്പ്. 5 കോടി രൂപയാണ് ഒന്നാം സമ്മാനം. മുൻവർഷം പൂജാ ബമ്പർ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത്തവണ 37 ലക്ഷം അച്ചടിച്ചു. മുഴുവൻ ടിക്കറ്റുകളും വിറ്റു.

Related posts

Leave a Comment