താങ്ങാനാവാതെ ബയോ-ബബിള്‍ സമ്മര്‍ദം; ഐപിഎല്ലില്‍ നിന്നും പിന്മാറി ക്രിസ് ഗെയ്ല്‍

ഐപിഎല്‍ പതിനാലാം സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ പഞ്ചാബ് കിംഗ്സ് സൂപ്പര്‍താരം ക്രിസ് ഗെയ്ൽ കളിക്കില്ല. ബയോ-ബബിളിലെ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. എന്നാല്‍ വരുന്ന ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളിക്കും എന്ന് ഗെയ്‌ല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബയോ-ബബിളിലെ നിയന്ത്രണങ്ങൾ സമ്മർദം ഉണ്ടാക്കുന്നുവെന്നും മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുകയാണെന്നും ഗെയ്ൽ പറഞ്ഞു. ടീം വിട്ടെങ്കിലും ട്വന്റി 20 ലോകകപ്പിനായി ഗെയ്ൽ ദുബായില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം ഗെയ്‌ല്‍ ചേരും.

ഈ സീസണിൽ 10 മത്സരങ്ങള്‍ കളിച്ച താരം 21.44 ശരാശരിയില്‍ 193 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 46 ആണ് ഉയര്‍ന്ന സ്‌കോര്‍. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരം മോശം ഫോമിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

Related posts

Leave a Comment