കവർച്ച കേസ് പ്രതിയായ സിപിഎം നേതാവ് ഫിറോസ് ഖാൻ തത്തമംഗലം കർണാടാക പോലീസ് പിടിയിൽ

ചിറ്റൂർ: കഞ്ചാവ്, മയക്കുമരുന്ന് മരുന്ന്, കവർച്ച തുടങ്ങിയവ പതിവാക്കിയ തത്തമംഗലം സ്വദേശി ഫിറോസ് ഖാൻ കർണാടക ചാംരാജ്നഗർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി . സി പി എം ന്റെ സജീവ പ്രവർത്തകനും, ചിറ്റൂരിലെ സി പി എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന ഫിറോസിനെതിരെ IPC 395 (കൂട്ടം ചേർന്ന് കവർച്ച ചെയ്യൽ ) പ്രകാരമാണ് കർണാടക പോലീസ് കേസ് എടുത്തിരിക്കുന്നത്.

കർണാടകയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള മാഫിയ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഫിറോസ് പിടിയിലാകുന്നത്. ഒളിവിലായിരുന്ന ഫിറോസിനെതിരെ ചാമ്രാജ്നഗർ പോലീസ് ജില്ല പോലീസ് സൂപ്രണ്ടിന് ലുക്ക് ഔട്ട് നോട്ടീസ്‌ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ചിറ്റൂരിൽ വെച്ച് പ്രതി പിടിയിലായത്.

ചിറ്റൂരും, പാലക്കാടും എല്ലാം കേന്ദ്രീകരിച്ച് പല നിയമ വുരുദ്ധ പ്രവർത്തനങ്ങളും ഇയാൾ നടത്തുന്നതായും, പൊലീസിലെ ചിലർ സഹായിക്കുന്നതിനാലാണ് രക്ഷപ്പെട്ട് പോകുന്നത് എന്നും നാട്ടുകാർക്ക് പരാതിയുണ്ട്. ഇത്തരം സാമൂഹ്യ ദ്രോഹികൾ മൂലമാണ് നാട്ടിലെ യുവാക്കൾ വഴിതെറ്റി പോകുന്നത് എന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുമുണ്ട്.

Related posts

Leave a Comment