Connect with us
,KIJU

Kerala

ചിത്രൻ നമ്പൂതിരിപ്പാട്‌ അന്തരിച്ചു

Avatar

Published

on

തൃശൂർ: പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി. ചിത്രൻ നമ്പൂതിരിപ്പാട്‌ അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്നു. സ്കൂൾ കലോത്സവത്തിന്റെ ശില്പികളിൽ ഒരാളായ ഇദ്ദേഹം, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് നിർണയ സമിതി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരിയാണ്. ‘പുണ്യഹിമാലയം’ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്
മലപ്പുറം മൂക്കുതല പകരാവൂർ മനക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം: സി.എം. സ്റ്റീഫൻ ഛായ ചിത്ര പ്രയാണ യാത്രക്ക് സ്വീകരണം നൽകി

Published

on

ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനഗരിയിൽ സ്ഥാപിക്കാനായി സ്ഥാപകനേതാവ്
സി.എം. സ്റ്റീഫന്റെ ഛായ ചി ത്രവും വഹിച്ച് കൊണ്ട് മാവേലിക്കര പുതിയ കാവ് പള്ളിയിലെ കബറിടത്തിൽ നിന്ന്മഹിള വിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീ രമണൻ നേതൃത്വം നൽകിയ പ്രയാണ യാത്രക്ക് ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. വയ്യാങ്കര, ആനയടി, ചക്കുവള്ളി, ഭരണിക്കാവ്, കടപുഴ , ടോൾ ജംഗ്ഷൻ, കിഴക്കേ കല്ലട മൂന്ന് മുക്ക് എന്നിവിടങ്ങളിലാണു സ്വീകരണം നൽകിയത്.
സ്വീകരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാനനിർവ്വാഹ സമിതി അംഗം വി.വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, കല്ലട രമേശ്, കാഞ്ഞിരവിള അജയകുമാർ , ബി. ത്രിദീപ് കുമാർ ,രമാഗോപാലകൃഷ്ണൻ , ഒ.ബി.രാജേഷ്, മീര . ആർ.പിള്ള, സുരേഷ് ചന്ദ്രൻ , ചന്ദ്രൻ കല്ലട,കുന്നത്തുർ ഗോവിന്ദപിള്ള , ടി.ആർ.ഗോപകുമാർ ,ശാന്തകുമാരി, അർത്തിയിൽ അൻസാരി, ആർ.ഡി.പ്രകാശ്, എൻ.സോമൻ പിള്ള , കടപുഴ മാധവൻ പിള്ള, ഗോപൻപെരുവേലിക്കര,
,വിനോദ് വില്ലേത്ത് , ഷിബു മൺറോ തുരുത്ത്, ബിജുരാജൻ , ലത്തീഫ് പെരുംകുളം, ബിനു മംഗലത്ത്, ഉമാദേവി, ഗിരീഷ് കുമാർ , എൻ.ശിവാനന്ദൻ , ദുലാരി തുടങ്ങിയവർ പ്രസംഗിച്ചു.
മഹിള വിഭാഗം ജില്ലാ ഭാരവാഹികളായനൂർ ജഹാൻ ഇബ്രാഹിം, ഷീജഭാസ്ക്കർ, എം. സാവിത്രി, ബിജി സോമരാജൻ, അസൂറ ബീവി , വസന്താ ഷാജി, ഷീബ തമ്പി , ഗ്രേസി, ഷീല പനയം തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

Kerala

കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

Published

on

കൊച്ചി: കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളി കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.

വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല.

Advertisement
inner ad

വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് സതീശൻ അനുസ്മരിച്ചു.

Advertisement
inner ad
Continue Reading

Kerala

കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം –
സൂരജ് രവി

Published

on

ആഴക്കടലിൽ വെച്ച് രോഗബാധിതനായി യഥാസമയം ചികിത്സ ലഭിക്കാതെ പള്ളിത്തോട്ടം സ്വദേശിയായ മത്സ്യത്തൊഴിലാളി മരണമടഞ്ഞ സാഹചര്യത്തിൽ കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി ഉപയോഗയോഗ്യമാക്കണമെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി ആവശ്യപ്പെട്ടു. കോസ്റ്റൽ പോലീസിന്റെ ജീവൻരക്ഷാ ബോട്ടിന്റെ സഹായം ലഭിച്ചിരുന്നുവെങ്കിൽ തോമസ് എന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. കൊല്ലം നീണ്ടകര പോർട്ടുകളിലേക്ക് സജ്ജീകരിച്ചിട്ടുള്ള ബോട്ടുകൾ ആറു മാസക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവന് തെല്ലെങ്കിലും ഗവൺമെന്റ് വിലകൽപ്പിച്ചിട്ടുണ്ടെങ്കിൽ ജീവൻ രക്ഷാ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കാനും പുതുതായി ബോട്ട് ആംബുലൻസ് ആരംഭിക്കാനുമുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് സൂരജ് രവി ആവശ്യപ്പെട്ടു.

Continue Reading

Featured