Connect with us
head

Featured

കുടിശ്ശിക ആവശ്യപ്പെട്ട് ചിന്താ ജെറോം; 8.50ലക്ഷം അനുവദിച്ച് സർക്കാർ

Avatar

Published

on

ശമ്പളകുടിശ്ശിക ആവശ്യപ്പെട്ടില്ലെന്ന ചിന്തയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം; സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്.
കായിക യുവജന കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിൻ്റെതാണ് ഉത്തരവ്. മുൻകാല പ്രാബല്യതോടെയാണ് ശമ്പള കുടിശ്ശിക ലഭിക്കുന്നത്. ഇപ്രകാരം 8.50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്

Advertisement
head

ചിന്താ ജെറോം ആവശ്യപ്പെട്ട പ്രകാരമാണ് കുടിശ്ശിക അനുവദിക്കുന്നത് എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട് . ഇതോടെ ചിന്തയുടെ മുൻ വാദം പൊളിയുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചിന്തയുടെ ആവശ്യപ്രകാരം ശമ്പളക്കുടിശ്ശികയിൽ നടപടിയെടുക്കാനുളള നീക്കം വിവാദമായിരുന്നു. ഇതുനു പിന്നാലെ താൻ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്താ ജെറോം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. ഇനി പണം കിട്ടിയാൽ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ചിന്താ പറഞ്ഞിരുന്നു.

2017 ജനുവരി ആറ് മുതൽ 2018 മെയ് 26 വരെയുള്ള സമയത്തെ ശമ്പള കുടിശ്ശിക ആയിരുന്നു ചിന്ത ആവശ്യപ്പെട്ടത്. 2018 മെയ് മാസമാണ് ചെയർപേഴ്സൻ്റെ ശമ്പളം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചത്. എന്നാൽ നിയമനം ലഭിച്ച മാസം മുതൽ ഒരുലക്ഷം രൂപ വേണം എന്നായിരുന്നു ചിന്താ ജെറോമിന്റെ ആവശ്യം. ഇതിനെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സമ്മർദ്ദവും ധനവകുപ്പിൻ്റെ മേൽ ഉണ്ടായിരുന്നു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured