ചിന്താ ജെറോമിന് ഡോക്ടറേറ്റ് ; പിൻവാതിൽ വഴിയെന്ന് വിമർശനം

യുവജന കമ്മീഷൻ അധ്യക്ഷയും സിപിഎം നേതാവുമായ ചിന്താ ജെറോമിന് കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി ലഭിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ വിമർശനങ്ങളാണ് ഉയരുന്നത്.യു ജി സിയുടെ ജൂനിയർ റിസർച്ച്‌ ഫെല്ലോഷിപ്പ്‌ അഥവാ ജെ ആർ എഫ്‌ സ്റ്റൈപ്പന്റ്‌ കൈപ്പറ്റുമ്പോൾ “വരുമാനമുള്ള മറ്റു ജോലികൾ ഒന്നും ചെയ്യുന്നില്ല” എന്നൊരു സത്യവാങ്ങ്‌മൂലം ചിന്ത ഒപ്പിട്ടുനൽകിയിട്ടുണ്ട്‌. സംസ്ഥാന യുവജന കമ്മീഷൻ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന അവർ നിയമപ്രകാരം ജെ ആർ എഫ്‌ സ്റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്‌മൂലം ലംഘിച്ചിട്ടുണ്ട്‌.മറ്റൊന്ന് ഫുൾടൈം പി എച്ച്‌ ഡി എടുക്കുന്ന ആൾ മറ്റ്‌ ജോലികൾ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്‌. താങ്കൾ ഫുൾടൈം പി എച്ച്‌ ഡി എടുത്തു എന്നാണു വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്‌. പാർട്ട്‌ ടൈം പി എച്ച്‌ ഡിയ്ക്ക്‌ ജെ ആർ എഫ്‌ ലഭിയ്ക്കുകയുമില്ല. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് ലക്ഷങ്ങൾ ശമ്പളയിനത്തിൽ വാങ്ങുകയും അതേസമയം തന്നെ സർവകലാശാലയിൽ നിന്നും ഗ്രാൻഡ് വാങ്ങുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് ഒട്ടേറെപ്പേർ ചൂണ്ടിക്കാട്ടുന്നത്.

Related posts

Leave a Comment