Connect with us
head

Kerala

ചിന്ത പറഞ്ഞത് കള്ളം ;തെളിവായി കത്ത് പുറത്ത്

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ കള്ളം പറഞ്ഞു. തെളിവായി അധ്യക്ഷയുടെ കത്ത് പുറത്ത്.
കുടിശ്ശികയായി 8.5 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് കായിക യുവജന കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിൻ്റെ ഉത്തരവിൽ ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ച് എന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു.

കുടിശ്ശിക വിവാദം ആയപ്പോൾ താൻ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല എന്നാണ് ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നൽകിയ കത്ത് ഇപ്പൊൾ പുറത്ത് വന്നിരിക്കുകയാണ്
ചിന്താ ജെറോം കുടിശ്ശിക ആവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 18 ന് യുവജന കാര്യ സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.
ഇതോടെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ കള്ളം പറഞ്ഞു എന്ന് തെളിഞ്ഞിരിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്രയും വലിയ തുക
ശമ്പള കുടിശ ആയി അനുവദിച്ചതിൽ ഉയരുന്ന വിമർശനങ്ങൾ പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. .

Advertisement
head

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

Kerala

പിടി സെവന്‍ അകത്തായിട്ടും ധോണിക്കാർക്ക് ഭീതി ഒഴിയുന്നില്ല; വീണ്ടുമിറങ്ങി കാട്ടാനക്കൂട്ടം

Published

on


പാലക്കാട്: പിടി സെവനെ പിടികൂടിയപ്പോൾ ധോണിക്കാർ ഒന്ന് ആശ്വസിച്ചതാണ്. എന്നാൽ നാട്ടിൽ ഭീതി പടർത്തി വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുകയാണ്. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് നാടുകാണാനെത്തിയത്. നാട്ടിലിറങ്ങി തെങ്ങും പനകളും അടക്കം നശിപ്പിച്ചാണ് ആനക്കൂട്ടം പരാക്രമം നടത്തിയത്. നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്. അതെസമയം അട്ടപ്പാടിയിലും ഇടുക്കിയിലും കാട്ടാന ആക്രമണം ഉണ്ടായി. അരികൊമ്പന്റെ പരാക്രമത്തിൽ കോളനിയിലെ ഷെഡ് തകർന്നു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ എന്നയാൾ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Continue Reading

Kerala

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു.

Published

on

കാസർഗോഡ്: ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. അമ്പലത്തറയിലാണ് അപടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ ചെറുവനത്തടി സ്വദേശി പി.കെ. യൂസഫ് (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്ന ശ്രിയ എന്ന ബസും പഴങ്ങളുമായി വന്ന പിക്കപ്പുമാണ് ഇന്ന് രാവിലെ അമ്പലത്തറ പാറപ്പള്ളിയിൽ വെച്ച്‌ അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്ന് വന്ന ബസും പിക്കപ്പ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. യൂസഫ് സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.

Continue Reading

Featured