ചൈനീസ് കപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് ; ഇന്ത്യയുടെ സുരക്ഷ ആശങ്കയിൽ

ശ്രീലങ്കൻ തുറമുഖത്തേക്ക് നീങ്ങുന്ന ചൈനീസ് കപ്പൽ ഇന്ത്യയുടെ സുരക്ഷ ആശങ്ക ഉയർത്തുന്നു. ബാലിസ്റ്റിക് മിസൈലുകളും, സാറ്റ്‌ലൈറ്റുകളും ട്രാക്ക് ചെയ്യാൻ കഴിയുന്ന ചൈനീസ് കപ്പലാണ് ശ്രീലങ്കൻ തീരത്തേക്ക് അടക്കുന്നത്.

തായ്വാനുമായി യുദ്ധ സമാന സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ഓഗസ്റ്റ് 11ന് ‘യുവാൻ വാങ് 5’ ക്ലാസ് ട്രാക്കിംഗ് കപ്പൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തും. 400 പേരാണ് കപ്പലിലുള്ളത്. കപ്പലിലെ പാരാബോളിക് ട്രാക്കിംഗ് ആന്റിനകളും വിവിധ സെൻസറുകളും ഉപഗ്രഹങ്ങളുടെ അടക്കം സിഗ്‌നലുകൾ പിടിച്ചെടുക്കാൻ ശേഷിയുള്ളതാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിന്റെ വിന്യാസത്തിലൂടെ ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നുള്ള മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും ദൂരപരിധി മനസിലാക്കാനും ചൈനയ്ക്ക് കഴിയും.

Related posts

Leave a Comment