തായ്‌വാനെ കൈയിലൊതുക്കുന്ന ചൈന ; എഡിറ്റോറിയൽ വായിക്കാം

ഉക്രൈനില്‍ റഷ്യ സൃഷ്ടിച്ച അതിക്രമങ്ങള്‍ക്ക് സമാനമാണ് തായ്‌വാനെതിരെയുള്ള ചൈനീസ് നടപടികള്‍. ചൈന തങ്ങളുടെ സംസ്ഥാനമായും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായും കരുതുന്ന ദ്വീപില്‍ യുഎസ് പ്രതിനിധിസഭാ സ്പീക്കര്‍ നടത്തിയ സന്ദര്‍ശനമാണ് ചൈന-യുഎസ് ബന്ധം പൊടുന്നനെ സംഘര്‍ഷഭരിതമാക്കിയത്. സന്ദര്‍ശന നടപടിയില്‍ പ്രതിഷേധിച്ച് തായ്‌വാനെതിരെ മിസൈലുകള്‍ അയച്ചുകൊണ്ട് ചൈന പ്രതികരിച്ചതോടെ പ്രശ്‌നം വലിയ ഏറ്റുമുട്ടലിലേക്ക് തിരിയുമോ എന്നാണ് രാഷ്ട്രാന്തരീയ സമൂഹം സന്ദേഹപ്പെടുന്നത്. ചൈനയുടെ സൈനിക അഭ്യാസപ്രകടനത്തിന്റെ ഭാഗമായി മിസൈലുകള്‍ തൊടുത്തുവിട്ട് ചൈന ഭീഷണിക്ക് സൂചന നല്‍കി.
സ്വതന്ത്ര സ്വയംഭരണാധികാരം അവകാശപ്പെടുന്ന തായ്‌വാനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സ്വന്തം അധികാരപരിധിയില്‍ നിലനിര്‍ത്താനാണ് ചൈനയുടെ ലക്ഷ്യം. അവിടേക്ക് തങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ യുഎസ് ഭരണാധികാരികള്‍ സന്ദര്‍ശനം നടത്തുന്നത് ചൈന ഒരുതരത്തിലും അനുവദിക്കില്ല. ഞായറാഴ്ചവരെ സൈനിക അഭ്യാസം തുടരാനാണ് ചൈനയുടെ തീരുമാനം. ചൈനയുടെ മിസൈലുകള്‍ സാമ്പത്തിക പ്രാധാന്യമുള്ള മേഖലകളില്‍ പതിച്ചതിനെതിരെ ജപ്പാനും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. തായ്‌വാന് ചുറ്റും വലിയ സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ചൈനയ്ക്ക് അവകാശമുണ്ടെന്ന സഖ്യപ്രഖ്യാപനം നടത്തിക്കൊണ്ട് റഷ്യ രംഗത്തുവന്നത് സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. കാല്‍നൂറ്റാണ്ടിനിടയില്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന പ്രമുഖ രാഷ്ട്രീയ പദവി വഹിക്കുന്ന വ്യക്തിയാണ് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് നേതാവിന്റെ സന്ദര്‍ശനത്തിനിടയില്‍ അക്രമ സ്വഭാവത്തോടെയുള്ള മിസൈല്‍ പ്രകടനം ആഗോള രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്ന് പല രാഷ്ട്രങ്ങളും കരുതുന്നു. റഷ്യ ഉക്രൈനില്‍ തുടക്കമിട്ടത് ചൈന, തായ്‌വാനില്‍ തുടരുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളായി തായ്‌വാന് ചുറ്റും നടത്തുന്ന സൈനികാഭ്യാസ പ്രകടനത്തില്‍ നൂറിലേറെ യുദ്ധവിമാനങ്ങളും പത്ത് യുദ്ധക്കപ്പലുകളും പങ്കെടുത്തതായി ചൈന ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി. പെലോസിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ചൈന അമേരിക്കയുമായുള്ള എല്ലാ സൈനിക ചര്‍ച്ചകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. സൈനികമായി മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം മുതല്‍ ആഗോള താപനം, മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അതീവ പ്രാധാന്യമുള്ള വിഷയങ്ങളില്‍ വരെ അമേരിക്കയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചതായുള്ള ചൈനയുടെ പ്രഖ്യാപനം അതീവ ഗുരുതര സ്വഭാവമുള്ളതാണ്. പെലോസിയുടെ സന്ദര്‍ശന വിവരം പുറത്തുവന്നപ്പോള്‍ ജോ ബൈഡന്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന കടുത്ത വിമര്‍ശനമാണ് ചൈനയില്‍ നിന്നുണ്ടായത്. യുഎസ് സ്പീക്കറുടെ സന്ദര്‍ശനം തടയാന്‍ ചൈനയ്ക്ക് സാധിക്കാതെ വന്നത് വലിയ അപമാനമായിട്ടാണ് അവര്‍ കരുതുന്നത്. യുഎസ് നേതാവിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ട് തായ്‌വാനില്‍ നടന്ന റാലിയില്‍ പങ്കെടുത്തവരുടെ പ്രവാഹം ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. തായ്‌വാന്‍ ചൈനയുടെ പ്രവിശ്യയാണെന്ന ചൈനയുടെ വാദത്തെ നിരാകരിക്കുന്നതായിരുന്നു റാലിയിലെ ജനബാഹുല്യം. തായ്‌വാന്‍ വിഷയത്തില്‍ ഗോപ്യമായതും അല്ലാത്തതുമായ നയങ്ങളാണ് 1970 മുതല്‍ അമേരിക്ക സ്വീകരിച്ചുവരുന്നത്. അമേരിക്കയുടെ ചൈനാ നയം എക്കാലത്തും വൈരുദ്ധ്യം നിറഞ്ഞതായിരുന്നു. തന്ത്രപൂര്‍വമായതോ അല്ലെങ്കില്‍ ബോധപൂര്‍വമായതോ ആയ ഒരു നയമായിരുന്നു അമേരിക്കയുടേത്. ശീതസമരകാലത്തും അതിനുശേഷവും വൈരുദ്ധ്യപൂര്‍ണമായ നയം അമേരിക്ക തുടര്‍ന്നു. തായ്‌വാനെ ചൈന കൈവശപ്പെടുത്തുന്നത് തടയാന്‍ ആ കൊച്ചുരാഷ്ട്രത്തിന് സാധിക്കില്ല.
അതുകൊണ്ടാണ് അമേരിക്കയുടെ ചിറകിനടിയില്‍ തായ്‌വാന്‍ തണല്‍ തേടുന്നത്. ചൈന-തായ്‌വാന്‍ ഭിന്നത രൂക്ഷമായതോടെ ഏഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രാന്തരീയ കൂട്ടായ്മകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുന്നതില്‍ ചൈനയുടെ പ്രതിഷേധത്തിന് കാരണമെന്തെന്നാണ് അമേരിക്കയുടെ ചോദ്യം. അരുണാചലില്‍ ഇന്ത്യന്‍ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും സന്ദര്‍ശനം നടത്തുമ്പോള്‍ ഇത്തരം അനിഷ്ടവും അസഹിഷ്ണുതയും ചൈന പ്രകടിപ്പിക്കാറുണ്ട്. റഷ്യ-ഉക്രൈന്‍ വിഷയത്തിലെന്നപോലെ ചൈന-തായ്‌വാന്‍ തര്‍ക്കത്തിലും ഇന്ത്യ ക്രിയാത്മകമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഒന്നാം മോദി ഭരണം ലോകപര്യടനത്തിനായുള്ളതായിരുന്നു. അതുകൊണ്ട് നയരൂപീകരണം നടക്കാതെപോയി. ലോകനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വന്ധ്യമായ സമീപനം സ്വീകരിക്കുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് വലിയതോതില്‍ മങ്ങലേല്‍പ്പിക്കും.

Related posts

Leave a Comment