കോവിഡ് ഭീതിയിൽ വീണ്ടും ചൈന; പലയിടത്തും ലോക്ക്ഡൗൺ

വീണ്ടും കോവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിന്നുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയയാൾ ഡോങ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ചതിനാല്‍ അധികൃതര്‍ മാള്‍ അടപ്പിച്ചു.

Related posts

Leave a Comment