ചൈനയിൽ പ്രളയം ; 18ലക്ഷം പേരെ പ്രളയം ബാധിച്ചതായി ചൈനീസ് മാധ്യമങ്ങൾ

ബീജിങ്: കനത്ത പേമാരിയെ തുടർന്ന് ചൈന മുങ്ങുന്നു. വടക്കൻ ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിലാണ് പ്രളയം രൂക്ഷമായത്. പതിനായിരക്കണക്കിന് വീടുകൾ പ്രളയത്തിൽ മുങ്ങുകളും തകരുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത പേമാരിയിൽ ഷാൻക്‌സി പ്രവിശ്യയിലെ 70ലേറെ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.

18ലക്ഷം പേരെ പ്രളയം ബാധിച്ചതായി ചൈനീസ് മാധ്യമങ്ങൾ പറയുന്നു. കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ചൈനയുടെ വടക്കൻ പ്രവിശ്യയിൽ നടക്കുന്നത്.

ഇതുവരെ രണ്ടു ലക്ഷം പേരെയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ഇതുവരെ 20,000-ൽ അധികം വീടുകൾ തകർന്നതായി ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്ബ് ഹെനൻ പ്രവിശ്യയിലുണ്ടായ പ്രളയത്തെക്കാൾ വലിയ ദുരുതം ഷാൻക്‌സിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Related posts

Leave a Comment