“ചീള് വാസു” സൈന പ്ലേ ഒടിടി യിൽസുപരിചിതനായ നടന്‍ സുര്‍ജിത് ഗോപിനാഥിനെ കേന്ദ്ര കഥാപാത്രമാക്കി
പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ” ചീള് വാസു ” എന്ന ഹ്രസ്വചിത്രം
സൈന പ്ലേ ഒടിടി യിൽ റിലീസായി.
വടക്കന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോമി ജോ വടക്കന്‍ നിര്‍മ്മിക്കുന്ന പുതിയ ഹ്രസ്വചിത്രമാണ് ‘ചീള്‌വാസു’.
‘ചീളുവാസു’വായി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുര്‍ജിത് ഗോപിനാഥിനോടൊപ്പം പ്രിയേഷ് എം പ്രമോദ്, വാപ്പു പുലാത്ത്, ഇന്ദുലേഖ സുരേഷ്, ദിനേശ്, സുനീഷ്, അരുണ്‍, ഉണ്ണികൃഷ്ണന്‍, അഭിലാഷ്, ബേസില്‍, നജീബ്, സുധിമോന്‍, വിവേക് തുടങ്ങിയവരും അഭിനയിക്കുന്നു. നാട്ടിന്‍പുറങ്ങളിലെ കൊച്ചു കൊച്ചു പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുഭാഷ് ചിറ്റണ്ട നിർവ്വഹിക്കുന്നു.
എഡിറ്റിങ്ങ്-നിതിന്‍ പി സുഭാഷ്,ആര്‍ട്ട്- ടീം വടക്കന്‍,സംഗീതം- ജിഷ്ണു സുനില്‍, സ്റ്റുഡിയോ- ൺചേതന തൃശ്ശൂര്‍,സൗണ്ട് എന്‍ജിനീയര്‍-റിച്ചാര്‍ഡ്, സംവിധാന സഹായികള്‍- അനുപം,വിവേകാനന്ദന്‍, സുമിന്‍രാജ്,മേക്കപ്പ്- സ്മിത ബൈജു,സ്റ്റില്‍സ്- കിരണ്‍,ഡിസൈന്‍സ്- മാനസ് ക്രീയേറ്റീവ് സ്‌മോക്കേഴ്‌സ്,കളറിംഗ്- ഫെബിന്‍ കബീർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment