സാർവദേശീയ ശിശുദിനം ; ബാലാവകാശ കമ്മിഷൻ സെമിനാർ നാളെ

തിരുവനന്തപുരം: സാർവദേശീയ ശിശുദിനവുമായി ബന്ധപ്പെട്ടു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ നാളെ സെമിനാർ നടത്തും. ‘കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണു സെമിനാർ.
രാവിലെ 10നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് സെമിനാർ ഉദ്ഘാടനം ചെയ്യും. ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തും. നിയമ-വിദ്യാഭ്യാസ വിദഗ്ധർ, മാധ്യമ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

Related posts

Leave a Comment