Ernakulam
ശിശുഭവനിലെ കുട്ടികള്‍ക്ക് ആര്‍.എസ് വൈറസ് ബാധ: അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കമാലിയിലെ ശിശുഭവനിലെ കുട്ടികള്‍ക്ക് ആര്‍.എസ് വൈറസ് ബാധ. വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുട്ടിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. രണ്ടാഴ്ചയോളമായി കുട്ടികള്‍ ആശുപത്രിയിലാണ്.
രോഗബാധ ഉണ്ടാകാനിടയായ കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആര്‍.എസ് വൈറസ് ബാധയെ തുടര്‍ന്ന് എല്ലാ ശിശുഭവനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍.എസ് വൈറസുകള്‍ 18 മാസത്തില്‍ താഴെയുള്ള കുകുട്ടികളെയാണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.
Ernakulam
എറണാകുളത്ത് കൂട്ടക്കൊല: ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ
എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊന്നു. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. അയൽവാസിയായ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി മാനസികപ്രശ്നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതിൽ പരിശോധന വേണം. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതൽ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഋതു. വടക്കൻ പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി
Ernakulam
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത; ആത്മഹത്യയെന്ന സംശയത്തില്‍ പൊലീസ്
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26 ആം നിലയിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത. ആത്മഹത്യയാണെന്ന സംശയത്തില്‍ പൊലീസ്. രക്ഷിതാക്കൾ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സ്കൂളിലെ പ്രശ്നങ്ങ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃതർ വിളിപ്പിച്ചിരുന്നു. തുടർന്നു വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്കൂളില്‍ പ്രശ്നം ഉണ്ടാക്കിയതിന്‍റെ പേരില്‍ കുട്ടിയെ സ്കൂള്‍ മാറ്റി ചേർത്തിരുന്നുവെന്നും പൊലീസിന് വിവരം കിട്ടി. കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിൻ -രചന ദമ്ബതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ
crime
സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും
കൊച്ചി: സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പ് സംഘം ജഡ്ജിയില്‍ നിന്ന് പണം തട്ടിയത്. വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. തുടര്‍ന്ന് പണം തട്ടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെടുത്തിയവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login