ശബരിമല ദർശനത്തിനായി എത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. സംസ്ഥാന തീർഥാടന മാനദണ്ഡം പുതുക്കി ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാം. സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ ഉപയോഗിച്ചും ശബരിമല ദർശനം ഉറപ്പാക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.കുട്ടികൾ ഒഴികെയുള്ള എല്ലാ തീർഥാടകരും ജീവനക്കാരും രണ്ടു ഡോസ് വാക്സീന് എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം.
ശബരിമല ദർശനം: കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; തീർഥാടന മാനദണ്ഡം പുതുക്കി
