ഭിന്നശേഷിക്കാരിയായ കുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി നേതാവിന്റെ ഇടപെടൽ ; ശബ്ദ സന്ദേശം പുറത്ത്

കൊല്ലം : ഒരുവർഷം മുമ്പാണ് ശൂരനാട് കണ്ണമത്ത് ഭിന്നശേഷിക്കാരിയായ കുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചത്. പീഡനവുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ തുടരുകയും ആയിരുന്നു. ഒരു വർഷത്തിനപ്പുറം കേസ് കോടതിയിൽ പരിഗണിക്കുന്നതിന് ഇടയിലാണ് പ്രാദേശിക ബിജെപി നേതാവ് കുട്ടികളുടെ രക്ഷകർത്താക്കളെ വിളിച്ച് ഒത്തു തീർപ്പ് സമവായത്തിന് ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുകയാണ്. ബിജെപിയുടെ ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മറ്റിയിലെ ഭാരവാഹിയാണ് ഇടപെട്ട ബിജെപി നേതാവ്.

Related posts

Leave a Comment