ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറിൽ തുടങ്ങും

ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എൻഡി ടി വി യോട് നടത്തിയ അഭിമുഖത്തിൽ എയിംസ് മേധാവി ഡോ റൺദീപ് ഗുലേറിയ പറഞ്ഞു.

“സൈഡസ്‌ ഇതിനകം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ പരീക്ഷണം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ അവസാനിക്കും.

അപ്പോഴേക്കും നമുക്ക് അനുമതി ലഭിക്കണം. ഫൈസർ വാക്‌സിൻ ഇതിനകം എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട് (യുഎസ് റെഗുലേറ്റർ – ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ).

സെപ്റ്റംബറോടെ നമ്മൾ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കണം. ഇത് വ്യാപനത്തെ വലിയ തോതിൽ തടയും”, ഡോ. ഗുലേറിയ പറഞ്ഞു.

Related posts

Leave a Comment