ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി

ഡൽഹി: ഡല്‍ഹിയില്‍ ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡല്‍ഹി ത്രിലോക്പുരിയിലാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ മയൂര്‍ വിഹാര്‍ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ, ദളിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ബുധാനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് അറസ്റ്റിലായ ആള്‍ക്കെതിരെ സംശയമുന്നയിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണെന്നാണ് സൂചന.

Related posts

Leave a Comment