കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ

മുംബൈ: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.83 പേരെ പ്രതിചേർത്തെന്നും സിബിഐ പറയുന്നു.

വിവിധ ഗ്രൂപ്പുകളിലായി അയ്യാരിത്തോളം പേർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. 14 സംസ്ഥാനങ്ങളിലെ 77 ഇടങ്ങളിലായിരുന്നു റെയ്ഡ്. വിദേശത്തുള്ള പ്രതികളെ ഇന്ത്യയിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ബി.ഐ അറിയിച്ചു.

Related posts

Leave a Comment