ചോദ്യം ചെയ്യലിൽ പ്രതികരിക്കാതെ രേഷ്മ

ചാത്തന്നൂർ: കല്ലുവാതുക്കൽ ഊരായ്‌കോട് കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് രേഷ്മയെ പോലീസ് ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ രേഷ്മ സഹകരിച്ചില്ല.

അറസ്റ്റ് ചെയ്യുമ്പോൾ കൊവിഡ് പോസിറ്റീവ് ആയിരുന്ന രേഷ്മ ഇപ്പോൾ നെഗറ്റീവാണ്. ഇവരെ പാർപ്പിച്ചിരുന്ന അട്ടകുളങ്ങര ജയിലിൽ എത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ പോലീസിന്റെ ചോദ്യവലിയുമായി എത്തിയ പോലീസിനോട് യാതൊന്നും പ്രതികരിക്കാൻ രേഷ്മ തയ്യാറായില്ല. മാത്രമല്ല ഫേസ്ബുക്ക് ഐഡിയെ കുറിച്ചോ മരിച്ചുപോയ ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവരെ കുറിച്ചോ രേഷ്മ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് മടങ്ങിയത്. കോടതിയുടെയും ജയിൽ അധികൃതരുടെയും അനുവാദം വാങ്ങിയായിയരുന്നു പോലീസ് ചോദ്യം ചെയ്യാൻ ജയിലിൽ എത്തിയത്. പാരിപ്പള്ളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിൽ എത്തിയത്.

Related posts

Leave a Comment