ഹോട്ടൽ ജീവനക്കാരൻ ശബരിമല തീർത്ഥാടകയായ കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു, ഹോട്ടൽ അടച്ചു

കോട്ടയം: ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ  എട്ട്  വയസുള്ള കൊച്ചു മാളികപ്പുറത്തെ, ഹോട്ടലിലെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. എരുമേലി റാന്നി റോഡിൽ ദേവസം ബോർഡ്   ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ഹോട്ടലിൽ  ഇന്ന്
രാവിലെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഭക്ഷണം കഴിച്ചശേഷം ജീവനക്കാരൻ അപമാനിക്കാൻ  ശ്രമിച്ചുവെന്നാണ് സംഘം പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി പോലീസ് എത്തി ഹോട്ടൽ  അടപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിയിലെടുക്കുകയും ചെയ്തു .

Related posts

Leave a Comment