Connect with us
inner ad

Dubai

ചീഫ് സെക്രട്ടറിയും പിന്മാറി, കേരളത്തിൽ നിന്ന് മൂന്നം​ഗ സംഘം ഇന്നു യുഎഇയിലേക്ക്

Avatar

Published

on

തിരുവനനന്തപുരം : മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഇന്ന് പുറപ്പെടും. നോർക്ക – ഐടി-ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
യുഎഇ യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറി യാത്രയിൽ നിന്ന് പിന്മാറിയത്. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസാണ് നിക്ഷേപക സംഗമത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്ക് അനുമതി നിഷേധിച്ചത്. ഇതോടെയാണ് യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെ അബുദാബി നിക്ഷേപക സംഗമത്തിനെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Dubai

ബോച്ചക്ക് മൂന്നര കോടി ജനങ്ങളുടെ മുപ്പത്തിനാല് കോടി സ്നേഹാദരവ്

Published

on

By

ദുബൈ:സൗദിയിലെ സ്വദേശി ബാലൻ്റ മരണവുമായി ശിക്ഷിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനെ മോചിപ്പിക്കുന്നതിന്ന് വേണ്ടി മുപ്പത്തിനാല് കോടി രൂപ സമാഹരിക്കാൻ നേത്രത്തം നൽകിയ ചെമ്മന്നൂർ ബോബി ജോർജ് (ബോച്ചെക്ക്) സ്നേഹാദരവ് അറിയിച്ച് കൊണ്ട് യു എ ഇ ടീം ടോളറൻസിൻ്റെ നേത്രത്തിൽ അദ്ധേഹത്തിൻ്റെ സ്ഥാപനമായ ദുബൈ കരാമസെൻ്ററിലെ ചെമ്മന്നൂർ ഇൻ്റർനേഷണൽ ജ്വല്ലേഴ്സിലെ ജീവനക്കാരും ഉപഭോക്താക്കളും ഒരുമിച്ച് ആഹ്ളാദം പങ്കിട്ടു ടീം ടോളറൻസ് ചെയർമാൻ സി സാദിഖ് അലി, ജമാൽ മനയത്ത് ,ഷാഫി ,കെ കെ, , അനന്ദൻ കുളച്ചേരി , ജ്വല്ലറി മാനേജർ ബയാത്ത് വർഗീസ് ഷാക്കിർ പി എ, ഉമേഷ് വള്ളൂർഎന്നിവർ നേത്രത്തം നൽകി

Continue Reading

Dubai

യുഎഇയിൽ മഴ കനത്തു; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ്

Published

on

ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. സ്കൂളുകളിൽ വിദൂര പഠനമാണ് ന‌‌ടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Dubai

ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ജസ്പ്രീത് ബുംറ

Published

on

ദുബൈ: ഐ.സി.സിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറാണ് ബുംറ. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍. അതേസമയം, ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ഒന്നാമത് എത്തിയ ആദ്യ ഇന്ത്യന്‍ ബൗളര്‍ ആയും ബുംറ മാറി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലെത്തിച്ച ബുംറ തന്നെയായിരുന്ന കളിയിലെ താരവും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജദേജയും പട്ടികയിലുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured