Alappuzha
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗൺമാൻഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഗൺമാൻ അനിൽകുമാർ ഇന്നും സഭയിലെത്തി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഗൺമാൻ ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിലെ പ്രതിയാണ് അനിൽകുമാർ. ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായത്. മർദ്ദനം കഴിഞ്ഞ് 44 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തോട് സഹകരിക്കാതെ നിൽക്കുകയാണ് അനിൽകുമാർ.
Alappuzha
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യാപാരിക്ക് നഷ്ടമായത് 4.89 ലക്ഷം രൂപ

ആലപ്പുഴ: നഗരത്തിലെ 72-കാരനായ വസ്ത്രവ്യാപാരിയ്ക്കാണ് 4.89 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപാരി സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ വ്യാപാരംവഴി ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പുകാർ വ്യാപാരിയെ സമീപിച്ചത്. ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു. എന്നാൽ ലാഭം നൽകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച വ്യാപാരി ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
Alappuzha
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍.പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അനീസ് ആണ് വിജിലന്‍സ് പിടിയിലായത്.ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിന് കാട്ടൂര്‍ സ്വദേശിയില്‍ നിന്ന് 1000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
Alappuzha
വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ മകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ ഇളയ മകന്‍ വിജയനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നു പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിന് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ 90 വയസ്സുള്ള രാഘവനും ഭാര്യ ഭാരതിയും പൊള്ളലേറ്റ് മരിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കുറ്റപത്രം തയ്യാറാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഇന്നലെ രാവിലെയോടെയാണ് ആലപ്പുഴ മാന്നാറില്‍ വൃദ്ധദമ്ബതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയനെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ചെറുമകൻ വിഷ്ണു പറഞ്ഞു. നാട്ടുകാരാണ് വീടിന് തീപിടിച്ചതായി കണ്ട് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ ദിവസത്തിന്റെ തലേന്ന് വിജയൻ വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ വിജയൻ തല്ലിയൊടിച്ചിരുന്നു. മകൻ ഉപദ്രവിച്ചതായി രാഘവൻ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് ഇയാളോട് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വീടിന് തീയിട്ടതെന്നാണ് നിഗമനം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login